ഒരു കഥാപാത്രം താന്‍ തിരഞ്ഞെടുക്കുന്നതില്‍ ആദ്യത്തെ ഘടകം സംവിധായകന്‍ തന്നെയാണെന്ന് നടി അനശ്വര രാജന്‍.
സിനിമയുടെ ആദ്യം മുതലവസാനം വരെ താന്‍ വേണമെന്ന് കരുതാറില്ലെന്നും ഒരു റോള്‍ ആ കഥാഗതിയെ എത്രത്തോളം സ്പര്‍ശിക്കുന്നു എന്നാണ് നോക്കാറെന്നും അനശ്വര പറയുന്നു.
കേള്‍ക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന തരത്തിലുള്ള സ്‌ക്രിപ്റ്റുകള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാറില്ലെന്നും താരം പറഞ്ഞു.
‘ഇപ്പോഴും ചില സമയം ഞാനൊരു നടിയാണെന്ന് വിശ്വസിക്കാന്‍ പറ്റാറില്ല. ഐ ആം ആന്‍ ആക്‌സിഡന്റല്‍ ആക്റ്റര്‍. മുന്‍കൂട്ടി തീരുമാനിച്ച് സിനിമയില്‍ വന്ന ആളല്ല.
രേഖാചിത്രത്തിന് വേണ്ടി അവരെയൊക്കെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നു: ജോഫിന്‍ ടി. ചാക്കോ
നല്ല കുറേ ബന്ധങ്ങളുണ്ടായി. കുറേ സ്ഥലങ്ങള്‍ കണ്ടു. സ്വപ്നം കാണാത്ത എന്നാല്‍ സ്വപ്നതുല്യമായ കുറേ കാര്യങ്ങള്‍ നടന്നു. അതില്‍ നിന്നൊക്കെ ഞാനെന്ന ആര്‍ട്ടിസ്റ്റ് കുറേ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്.
കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ ആദ്യത്തെ ഘടകം സംവിധായകന്‍ തന്നെയാണ്. ആദ്യം മുതലവസാനം വരെ വേണമെന്നല്ല ഒരു റോള്‍ ആ കഥാഗതിയെ എത്രത്തോളം സ്പര്‍ശിക്കുന്നു എന്ന് നോക്കാറുണ്ട്. കേള്‍ക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന തരത്തിലുള്ളവ ഇപ്പോള്‍ തിരഞ്ഞെടുക്കാറില്ല.
വ്യക്തിയെന്ന നിലയില്‍ ആദ്യം പറയേണ്ടത് ഒരുപാട് കാര്യങ്ങള്‍ അണ്‍ലേണ്‍ ചെയ്തു എന്നതാണ്. പഠിച്ചു വച്ചിരുന്നതെന്താണോ അതൊക്കെ അങ്ങനെ മാത്രമല്ല നിലനില്‍ക്കുന്നതെന്ന് പലരോടും ഇടപഴകിയതു വഴി മനസിലായി.
പിന്നെ വീട്ടുകാരുടെ പിന്തുണകൊണ്ടാണ് എനിക്ക് നില്‍ക്കാനാവുന്നത്. എന്റെ സപ്പോര്‍ട്ട് സിസ്റ്റവും വലിയ ക്രിട്ടിക്കും ചേച്ചിയാണ്. ചിലപ്പോള്‍ ഒരു കാര്യം ചെയ്യണ്ട എന്ന് ആരു പറഞ്ഞാലും ഞാന്‍ കേള്‍ക്കില്ല. പക്ഷേ, അവള് പറഞ്ഞാല്‍ കേള്‍ക്കും. ഏതു പ്രശ്‌നം വന്നാലും അവളാണ് ഒപ്പം.
മൂന്ന് കൊല്ലം മുന്‍പ് സൈബര്‍ ബുള്ളിയിങ് ഉണ്ടായപ്പോഴും അതിന് ശേഷം ആളുകള്‍ പലതും പറയുമ്പോഴും അതു നീ കേള്‍ക്കണ്ട, ശ്രദ്ധിക്കണ്ട എന്നൊക്കെ പറഞ്ഞ് തൊട്ടടുത്തു നിന്നത് അവളാണ്.
കുറേ പ്രശ്‌നങ്ങളൊക്കെ അവള് തന്നെയാണ് ഏറ്റെടുത്തതും നേരിട്ടതും. എന്നെക്കാളും കൂടുതല്‍ എന്റെ പേരില്‍ കഷ്ടപ്പെട്ടത് അവളാണ്.
അഭിമുഖമൊക്കെ കണ്ടിട്ട് അത് ശ്രദ്ധിച്ച് ഇനി പറയാനുള്ള പോയിന്റുകളൊക്കെ നോക്കി വച്ച് പറഞ്ഞ് തരും അവളില്‍ നിന്ന് കുറേ കോപ്പിയടിച്ചാണ് ഞാന്‍ ചിലപ്പോള്‍ ചില കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്,’ അനശ്വര പറഞ്ഞു.
Content Highlight: Actress Anaswara Rajan about her Film career