കല്‍ക്കി എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി അന്ന ബെന്‍. ശോഭന, പ്രഭാസ്, അമിതാബ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങി ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ അന്ന ബെന്നിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സെറ്റില്‍ ദീപിക പദുക്കോണുമൊന്നിച്ചുണ്ടായിരുന്നു ദിവസങ്ങളെ പറ്റി സംസാരിക്കുകയാണ് അന്ന. ‘ഞാനും ദീപിക മാഡവും കുറച്ചുദിവസങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ രണ്ടുപേരും ഉള്ള സീനുകള്‍ കുറവായിരുന്നു. മലയാളിയാണെന്നു കേട്ടപ്പോള്‍ വലിയ സ്‌നേഹമായിരുന്നു അവര്‍ക്ക്.
മലയാള സിനിമ അവര്‍ കാണാറുണ്ടെന്ന് സെറ്റില്‍ വച്ച് അവര്‍ എന്നോടു പറഞ്ഞു ‘കുമ്പളങ്ങി നൈറ്റ്‌സ്’ അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, രണ്‍വീര്‍ സിങ് സിനിമ കാണുകയും അവരോടു സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.
ലുക്കില്‍ ഞെട്ടിക്കാന്‍ മമ്മൂക്കയ്ക്ക് മാത്രമല്ല വിനായകനും പറ്റും; ചിത്രം പങ്കുവെച്ച് താരം
ദീപിക പദുക്കോണ്‍ വളരെ പ്രഫഷനല്‍ ആണ്. കൃത്യസമയത്തു വരുക ഷൂട്ടിങ് കഴിഞ്ഞ് കൃത്യസമയത്തു തിരിച്ചുപോവുക അതാണ് രീതി. പിന്നെ, അവര്‍ക്ക് എന്നോടുള്ള പ്രത്യേക താല്‍പര്യം എന്തായിരുന്നുവെന്നു ചോദിച്ചാല്‍ ഭാഷയുടെ കാര്യത്തില്‍ ഞങ്ങള്‍ തുല്യദുഃഖിതര്‍ ആയിരുന്നു. എനിക്കും തെലുങ്ക് അറിയില്ല. അവര്‍ക്കും അറിയില്ല’ അന്ന ബെന്‍ പറയുന്നു.
മുന്‍പ് ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. അന്നു ഞാന്‍ പറഞ്ഞു. ഞാന്‍ മാഡത്തിന്റെ ആരാധികയാണ്. എനിക്ക് ഒരു സീനില്‍ എങ്കിലും ഒപ്പം അഭിനയിക്കണം എന്നു മോഹമുണ്ട് എന്ന്.
കപ്പേളയില്‍ അഭിനയിച്ച കുട്ടിയല്ലേ താന്‍. അതിനെന്താ അവസരം വരട്ടെ. നമുക്ക് ഒരുമിച്ച് അഭിനയിക്കാമല്ലോ എന്നും പറഞ്ഞിരുന്നു. കല്‍ക്കിയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഞാനിക്കാര്യം ഓര്‍മിപ്പിച്ചു.
ഞങ്ങള്‍ രണ്ടുപേരും ഉള്ള മൂന്നാലു സീനുകള്‍ എടുത്തിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയില്‍ വന്നില്ല. ഇനി മലയാളത്തില്‍ ഒരു സിനിമയില്‍ എങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ കഴിയണേ എന്നാണ് പ്രാര്‍ത്ഥന,’ അന്ന ബെന്‍ പറഞ്ഞു.
കുട്ടിക്കാലത്ത് സിനിമയില്‍ അഭിനയിക്കാനുള്ള പല അവസരങ്ങളും വന്നെങ്കിലും അന്നതില്‍ താല്‍പര്യം തോന്നിയില്ലെന്നും അന്ന ബെന്‍ പറയുന്നുണ്ട്.
Content HighlighT: Actress Anna Ben Share an experiance with Deepika Padukkone