കോമഡി വേഷങ്ങളില്‍ ഞെട്ടിക്കുന്നത് ആ നടി; ഫഹദും ബേസിലും അന്ന ബെന്നും ഏറെ പ്രിയപ്പെട്ടവര്‍: വിദ്യാ ബാലന്‍

/

മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി വിദ്യാ ബാലന്‍.

മലയാളത്തിലെ ന്യൂ ജനറേഷന്‍ താരങ്ങളെ കുറിച്ചും എവര്‍ഗ്രീന്‍ താരങ്ങളെ കുറിച്ചുമെല്ലാം എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ വിദ്യ സംസാരിക്കുന്നുണ്ട്.

കിങ് ഓഫ് കൊത്തയെ മുന്നോട്ടു കൊണ്ടുപോയിരുന്നത് ഞാന്‍, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക്: ദുല്‍ഖര്‍

കോമഡി വേഷങ്ങളില്‍ ഉള്‍പ്പെടെ അനായാസമായി തിളങ്ങുന്ന മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടിയെ കുറിച്ചാണ് വിദ്യ സംസാരിക്കുകയാണ് വിദ്യ.

മറ്റാരുമല്ല മലയാളികളുടെ സ്വന്തം ഉര്‍വശിയെ കുറിച്ചാണ് അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറഞ്ഞത്.

‘ ഉര്‍വശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. ഹിന്ദിയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അങ്ങനെ കോമഡി റോളുകള്‍ ലഭിക്കാറില്ല.

കോമഡി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് ഉര്‍വശിയും ശ്രീദേവിയുമാണ്.

ഉര്‍വശിയും ശ്രീദേവിയുമൊക്കെ എത്ര അനായാസമായാണ് കോമഡി ചെയ്യുന്നത്. അത്തരത്തില്‍ ഈസിസായി കോമഡി റോളുകള്‍ കൈകാര്യം ചെയ്യുന്ന മറ്റാരേയും ഞാന്‍ കണ്ടിട്ടില്ല.

1000 ബേബീസിലെ പോലീസ് സ്റ്റേഷന്റെ സെറ്റപ്പ് കുറച്ച് ഓവറായില്ലേ?; മറുപടിയുമായി ആദില്‍

കോമഡി റോളുകള്‍ എന്ന് പറയുമ്പോള്‍ തന്നെ അവരുടെയാക്കെ മുഖമാണ് മനസില്‍ വരിക.

സിനിമകളില്‍ കോമഡി റോളുകള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ കോമഡി റീലുകള്‍ ചെയ്യുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്.

കോമഡി റോളുകള്‍ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഹിന്ദിയില്‍ അത്തരം കഥാപാത്രങ്ങള്‍ വരുന്നത് വളരെ കുറവാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചെയ്യുന്ന കോമഡി റീലുകള്‍ക്കൊക്കെ ആളുകള്‍ നല്ല അഭിപ്രായം പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷമാണ്.

നായികമാരെക്കൊണ്ടെല്ലാം ‘ഓവര്‍ ഓള്‍സ്’ ധരിപ്പിക്കുന്ന അമല്‍ നീരദ്; ജ്യോതിര്‍മയി പറയുന്നു

അതുപോലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ വരവോടെ കൂടുതല്‍ മലയാള സിനിമകള്‍ കണാന്‍ കഴിയുന്നുണ്ട്. ഫഹദ് ഫാസിലിന്റെ വര്‍ക്കുകളൊക്കെ അതിശയകരമാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് അദ്ദേഹം.

അതുപോലെ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, അന്ന ബെന്‍ ഇവരൊക്കെ ഏറെ പ്രിയപ്പെട്ടവരാണ്,’ വിദ്യ ബാലന്‍ പറഞ്ഞു.

Content Highlight: Vidya Balan about her favourite stars on malayalam Cinema

Exit mobile version