ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ വ്യക്തി ആശുപത്രിയുടെ റെക്കോഡില്‍ മാനസിക വെല്ലുവിളിയുള്ളയാള്‍, മറ്റ് രോഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് നിഷേധിക്കും: അര്‍ച്ചന കവി

/

മാനസികാരോഗ്യ ചികിത്സയെ ഇതുവരെ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കമ്പനികള്‍ തയ്യാറല്ലെന്നും നടി അര്‍ച്ചന കവി.

അതുപോലെ ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ ആശുപത്രിയുടെ റെക്കോഡില്‍ ആ വ്യക്തി മാനസിക വെല്ലുവിളിയുള്ളയാളാണെന്നും മറ്റ് ഏത് രോഗത്തിന് ആ ആശുപത്രിയില്‍ അഡ്മിറ്റായാലും ആ കാരണം പറഞ്ഞ് ഇന്‍ഷൂറന്‍സ് നിഷേധിക്കപ്പെടുമെന്നും അര്‍ച്ചന കവി പറയുന്നു.

‘ മറ്റേത് ചികിത്സയേക്കാളും ചിലവേറിയതാണ് മാനസികാരോഗ്യ ചികിത്സ. മറ്റ് രോഗങ്ങളെ പോലെ ചെറിയ സമയം കൊണ്ട് മാറുന്ന ഒന്നല്ല ഇത്. വര്‍ഷങ്ങളോളം തുടരേണ്ട ചികിത്സയാണ്.

ആഴ്ചയില്‍ ഒരു തെറാപ്പിക്ക് കുറഞ്ഞത് 1500 രൂപ നല്‍കണം. സാധാരണക്കാരന് താങ്ങാനാവാത്തതാണിത്. അതുകൊണ്ടാണ് ഇതിനെ പണക്കാരുടെ രോഗമെന്ന് പറഞ്ഞ് കളിയാക്കുന്നത്.

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ആളുകളെ കുത്തിക്കൊന്നാല്‍ അത് സാധാരണം, മാനസിക ബുദ്ധിമുട്ടിന് ചികിത്സ തേടുന്നുവെന്ന് പറഞ്ഞാല് വലിയ തെറ്റ്: അര്‍ച്ചന കവി

മാനസികാരോഗ്യ ചികിത്സയെ ഇതുവരെ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കമ്പനികള്‍ തയ്യാറല്ല.

വേറൊരു സങ്കടകരമായ കാര്യം ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ ആശുപത്രിയുടെ റെക്കോഡില്‍ അന്ന് തൊട്ട് ആ വ്യക്തി മാനസിക വെല്ലുവിളിയുള്ള ആളാണ്. പിന്നീട് മറ്റ് ഏത് രോഗത്തിന് ആ ആശുപത്രിയില്‍ അഡ്മിറ്റായാലും ആ കാരണം പറഞ്ഞ് ഇന്‍ഷൂറന്‍സ് നിഷേധിക്കപ്പെടും.

അതുപോലെ മാനസികാരോഗ്യത്തെ പറ്റി തമാശ പറയുന്നത് നിര്‍ത്തണം. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. ഒരുപാട് സ്ത്രീകളെ സീരിയലുകള്‍ മോശമായി സ്വാധീനിച്ചിട്ടുണ്ട്.

പല കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തിയേ പറ്റൂ,’ അര്‍ച്ചന കവി പറയുന്നു.

മനുഷ്യര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അടിയുണ്ടാക്കുകയും കുത്തിക്കൊല്ലുകയുമൊക്കെ ചെയ്യുന്നത് ഈ സമൂഹത്തിന് സാധാരണ സംഭവമാണെന്നും എന്നാല്‍ ഒരാള്‍ മാനസികമായി എന്തോ ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടണമെന്ന് പറഞ്ഞാല്‍ അത് വലിയ തെറ്റായാണ് കണക്കാക്കുന്നതെന്നും അര്‍ച്ചന പറയുന്നു.

‘വേലക്കാരിയുടെ റോള്‍ അല്ലേ, നിലത്തിരുന്നാല്‍ മതി’; നീലത്താമര സെറ്റില്‍ ബുള്ളിയിങ് ഉണ്ടായി: അര്‍ച്ചന കവി

‘പുതിയ ജനറേഷനിലുള്ളവര്‍ ഡിപ്രഷന്‍, പി.എം.ഡി.എസി എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലര്‍ പറയുന്നത്.

നമുക്കെന്താ പണ്ട് ടെന്‍ഷനില്ലായിരുന്നോ, നിങ്ങള്‍ക്കെന്താ ഇപ്പോള്‍ അതിലും വലിയ ടെന്‍ഷന്‍ എന്നൊക്കെയാണ് ചോദിക്കുക. അതിനുത്തരം നിങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിത്സ തേടിയില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് ചികിത്സ തേടുന്നത്. അത് എല്ലാവരും മനസിലാക്കണം,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Actress Archana Kavi about Mental disorder therapy and Insurance

Exit mobile version