മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ആളുകളെ കുത്തിക്കൊന്നാല്‍ അത് സാധാരണം, മാനസിക ബുദ്ധിമുട്ടിന് ചികിത്സ തേടുന്നുവെന്ന് പറഞ്ഞാല് വലിയ തെറ്റ്: അര്‍ച്ചന കവി

/

മനുഷ്യര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പരസ്പരം അടിയുണ്ടാക്കുകയും കുത്തിക്കൊല്ലുകയുമൊക്കെ ചെയ്താല്‍ അത് ഇവിടെ സാധാരണമാണെന്നും എന്നാല്‍ ഒരാള്‍ മാനസിക ബുദ്ധിമുട്ടിന് ചികിത്സ തേടുന്നുവെന്ന് പറഞ്ഞാല്‍ അതിനെ വലിയ തെറ്റായാണ് കാണുന്നതെന്നും നടി അര്‍ച്ചന കവി.

ഇത്തരക്കാരെ മറ്റൊരു കണ്ണിലൂടെയാണ് സമൂഹം കാണുന്നതെന്നും പുതിയ ജനറേഷനിലുള്ളവര്‍ ഡിപ്രഷന്‍ എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലരുടെ കണ്ടെത്തലെന്നും അര്‍ച്ചന കവി പറയുന്നു.

‘മനുഷ്യര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അടിയുണ്ടാക്കുന്നു, കുത്തിക്കൊല്ലുന്നു. അതെല്ലാം ഈ സമൂഹത്തിന് സാധാരണ സംഭവമാണ്.

‘വേലക്കാരിയുടെ റോള്‍ അല്ലേ, നിലത്തിരുന്നാല്‍ മതി’; നീലത്താമര സെറ്റില്‍ ബുള്ളിയിങ് ഉണ്ടായി: അര്‍ച്ചന കവി

എന്നാല്‍ ഒരാള്‍ മാനസികമായി എന്തോ ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടണമെന്ന് പറഞ്ഞാല്‍ അതിനെ വലിയ തെറ്റാണ്.

അയാളെ മറ്റൊരു കണ്ണിലൂടെയാണ് സമൂഹം കാണുന്നത്. പുതിയ ജനറേഷനിലുള്ളവര്‍ ഡിപ്രഷന്‍, പി.എം.ഡി.ഡി എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലര്‍ പറയുന്നത്.

നമുക്കെന്താ പണ്ട് ടെന്‍ഷനില്ലായിരുന്നോ, നിങ്ങള്‍ക്കെന്താ ഇപ്പോള്‍ അതിലും വലിയ ടെന്‍ഷന്‍ എന്നൊക്കെയാണ് ചോദിക്കുക. അതിനുത്തരം നിങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിത്സ തേടിയില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്.

മാര്‍ക്കോയിലെ എന്റെ ആ സീന്‍ കണ്ട് അമ്മ പൊട്ടിക്കരഞ്ഞു, ഞാനത് ശരിക്കും അനുഭവിച്ചെന്ന തോന്നലായിരുന്നു അമ്മയ്ക്ക്: ദുര്‍വ

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് ചികിത്സ തേടുന്നത്. അത് എല്ലാവരും മനസിലാക്കണം. ചികിത്സ തേടിയാലും അത് പുറത്തുപറയാന്‍ പലര്‍ക്കും മടിയാണ്.

‘മാനസികാരോഗ്യ കാര്യങ്ങള്‍ എല്ലായിടത്തും തുറന്ന് സംസാരിക്കരുത്, ഇനിയൊരു വിവാഹം നടക്കില്ല’ എന്ന് അടുത്തിടെ ഒരു അമ്മച്ചി എന്നോട് പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ഒളിപ്പിച്ച് വെച്ച് നടത്തേണ്ട ഒന്നാണോ വിവാഹം? എല്ലാം അംഗീകരിക്കാന്‍ പറ്റുന്നവരെ മാത്രം ജീവിത പങ്കാളിയാക്കുക,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Actress Archana Kavi about Depression and Society

 

Exit mobile version