വിശേഷം, ഗോളം, കാതല്‍, ഭീമന്റെ വഴി, തമാശ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു നടി ചിന്നു ചാന്ദ്‌നി.
അനുരാഗ കരിക്കിന്‍ വെള്ളമാണ് ആദ്യ സിനിമയെങ്കിലും അഭിനയം കരിയറാക്കാനുള്ള ആത്മവിശ്വാസം തന്നത് കാതലാണെന്ന് ചിന്നു ചാന്ദ്‌നി പറയുന്നു.
ലാലേട്ടനൊപ്പമുള്ള ആ ഷോട്ട് എടുക്കുന്ന ദിവസം ഞാൻ കിളി പോയ അവസ്ഥയിലായിരുന്നു: കല്യാണി പ്രിയദർശൻ
‘ കുറഞ്ഞത് 25 സിനിമകള്‍ എങ്കിലും ചെയ്ത ശേഷം മാത്രമേ മമ്മൂക്കയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കൂ എന്നാണ് കരുതിയത്. പക്ഷേ ആറാമത്തെ സിനിമയായ കാതലില്‍ എനിക്ക് അതിനുള്ള അവസരം കിട്ടി.
ഞാന്‍ ഡയലോഗ് തെറ്റിച്ച് ആരേയും ബുദ്ധിമുട്ടിക്കരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. ടേക്കിന് മുന്‍പ് കുറേ സമയം മമ്മൂക്ക് സിനിമയെ കുറിച്ചും സിങ്ക് സൗണ്ടിനെ കുറിച്ചുമെല്ലാം എന്നോട് സംസാരിച്ചു.
അത് ശരിക്കുമൊരു വാം അപ്പായിരുന്നു. ലൊക്കേഷനില്‍ എല്ലാവരും മമ്മൂക്കക്കൊപ്പം ഫോട്ടോയെടുത്തപ്പോള്‍ എനിക്ക് പോകാന്‍ സാധിച്ചില്ല.
അങ്ങനെ ആ അവസരം നഷ്ടപ്പെട്ടല്ലോ ഇനിയെങ്ങനെയാ ഫോട്ടോ ചോദിക്കുക എന്ന് ചിന്തിച്ച് നിന്നപ്പോള്‍ മമ്മൂക്ക തന്നെ ഫോട്ടോഗ്രാഫറെ വിളിച്ച് ഫോട്ടോ എടുക്കാനുള്ള അവസരം തന്നു.
ഓര്‍മയില്‍ എന്നും സന്തോഷം തരുന്നത് ഇത്തരം അനുഭവങ്ങളല്ലേ,’ ചിന്നു ചാന്ദ്‌നി പറയുന്നു.
Content Highlight: Actress Chinnu Chandni about Mammootty