മലയാളികളുടെ പ്രിയ സംവിധായകനാണ്, ഹോട്ടലിലേക്ക് ക്ഷണിച്ചു, വഴങ്ങാതിരുന്നതോടെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കി: ലക്ഷ്മി രാമകൃഷ്ണന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചാര്‍മിളയെപ്പോലുള്ള മുന്‍നിര നടിയടക്കം ചില സംവിധായകരില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നുമൊക്കെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്.

എമ്പുരാനില്‍ മമ്മൂട്ടി പൃഥ്വിരാജിന്റെ അച്ഛന്‍, ഖുറേഷി അബ്രാമിന്റെ ഗോഡ് ഫാദര്‍; അപ്‌ഡേറ്റിനെ കുറിച്ച് ഒ.ടി.ടി പ്ലേ

അത്തരത്തില്‍ മലയാളത്തില്‍ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ലഷ്മി രാമകൃഷ്ണന്‍. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിന് ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും 19 ടേക്ക് വരെയൊക്കെ തന്നെ കൊണ്ട് ചെയ്യിപ്പിച്ചെന്നുമാണ് ലക്ഷ്മി പറയുന്നത്.

പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കുകയായിരുന്നു. അതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയത്.

ഒരു സീന്‍ റീടേക്ക് എടുത്തത് 19 തവണയാണ്. ആ പ്രമുഖസംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിന് ഒരുപാട് ബുദ്ധിമുട്ടിച്ചു കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാല്‍ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി പറഞ്ഞു.

ഒരു മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലും ദുരനുഭവമുണ്ടായിട്ടുണ്ട്. അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. എന്നാല്‍ ഇവിടെ അങ്ങനെയല്ല.

റിപ്പോര്‍ട്ട് വന്നതോടെ ഉറക്കംപോയ നടന്‍മാര്‍; ഇനിയും മുഖംമറച്ചിരിക്കേണ്ട കാര്യമില്ലെന്ന് ഖുശ്ബു

എന്നാല്‍ ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തില്‍ മാത്രമേ സാധ്യമാകൂ എന്നും സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചയാകാത്തതില്‍ ദുഖമുണ്ടെന്നും ലക്ഷ്മി പറയുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം അടക്കം നിരവധി സിനിമകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു ലക്ഷ്മി.

Content Highlight: ACTRESS lAKSHMI RAMAKRISHNAN ABOUT THE ABUSE SHE FACED

Exit mobile version