എമ്പുരാനില്‍ മമ്മൂട്ടി പൃഥ്വിരാജിന്റെ അച്ഛന്‍, ഖുറേഷി അബ്രാമിന്റെ ഗോഡ് ഫാദര്‍; അപ്‌ഡേറ്റിനെ കുറിച്ച് ഒ.ടി.ടി പ്ലേ

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ പൃഥ്വി കാത്തുവെച്ചിരിക്കുന്ന സസ്‌പെന്‍സുകള്‍ എന്തെല്ലാമാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പലരും. ഇതിനിടെ എമ്പുരാനുമായ ബന്ധപ്പെട്ട് വന്ന ഏറ്റവും പുതിയ ഒരു വാര്‍ത്ത ആരാധകരെ ആവേശം കൊള്ളിക്കുന്നതുമായിരുന്നു. മറ്റൊന്നുമല്ല എമ്പുരാനില്‍ ഒരു പ്രധാന കഥാപാത്രമായി മമ്മൂട്ടിയും എത്തുമെന്നതായിരുന്നു അപ്‌ഡേറ്റ്.

എമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ ഗോഡ്ഫാദറായി മമ്മൂട്ടി ചിത്രത്തില്‍ എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദിന്റെ അച്ഛനായിട്ടായിരിക്കും മമ്മൂട്ടി എത്തുകയെന്നുമായിരുന്നു റിപ്പോര്‍ട്ട്.

Hema Committee Report | പവര്‍ഗ്രൂപ്പില്ല, പൊലീസ് അന്വേഷിക്കട്ടെ, ശിക്ഷ കോടതി തീരുമാനിക്കട്ടെ: മമ്മൂട്ടി

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, മമ്മൂട്ടി ആശിര്‍വാദ് സിനിമാസുമായി കൈകോര്‍ക്കുന്നുവെന്ന സൂചന നല്‍കിയിരുന്നു. മാത്രമല്ല മമ്മൂട്ടിയെ മോഹന്‍ലാലും എമ്പുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജും മുമ്പ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതുംകൂടിയായപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ ഉണ്ടെന്ന് തന്നെ ഏതാണ്ട് ആരാധകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വാര്‍ത്തയുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഒ.ടി.ടി പ്ലേ. എമ്പുരാന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട്, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് ഒ.ടി.ടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന് നന്ദി; പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം: ജയസൂര്യ

മമ്മൂട്ടി എമ്പുരാന്റെ ഭാഗമല്ലെന്നും മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന പുതിയൊരു ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ വരാനാണ് സാധ്യതയെന്നുമാണ് അറിയുന്നത്. ഇനിയെന്താലും എമ്പുരാന്റെ അണിയറക്കാര്‍ തന്നെ വാര്‍ത്തയുടെ സത്യാവസ്ഥയുമായി രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം.

നിലവില്‍ എമ്പുരാന്റെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമായോ ആയി റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്ന്. മമ്മൂട്ടിയും അദ്ദേഹത്തിന്റെ ബിഗ് ബജറ്റ് സിനിമകളുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ്.

ബലാത്സംഗ ശ്രമംവരെയുണ്ടായി ; ഞാന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചു; ഗുരുതര ആരോപണവുമായി ചാര്‍മിള

 

Content Highlight: Mammootty to join Mohanlal, Prithviraj Sukumaran’s L2 Empuraan? Here’s the truth

Exit mobile version