ബാലതാരമായി സിനിമയിലെത്തിയ നടിയാണ് മീന. അഭിനയത്തിന്റെ 40 വര്‍ഷം പിന്നിട്ടുകഴിഞ്ഞു മീന. ആദ്യമായി അഭിനയിക്കുമ്പോള്‍ സിനിമയെന്താണെന്ന് പോലും തനിക്കറിയില്ലായിരുന്നെന്ന് താരം പറയുന്നു.
ഒരു ഘട്ടമെത്തിയപ്പോള്‍ താന്‍ സിനിമ ആസ്വദിക്കാന്‍ തുടങ്ങിയെന്നും എന്നാല്‍ അതൊരിക്കലും അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ലെന്നും മറ്റൊരു കാരണമുണ്ടെന്നും മീന പറയുന്നു.
‘ ആദ്യമായി അഭിനയിക്കുമ്പോള്‍ സിനിമ എന്താണെന്നൊന്നും മനസിലാവുന്ന പ്രായമായിരുന്നില്ല. അമ്മയാണ് എന്നെ അഭിനയിക്കാന്‍ കൊണ്ടുപോയിരുന്നത്. സംവിധായകര്‍ പറയുന്നതുപോലെ എന്തൊക്കെയോ ഞാന്‍ ചെയ്യും.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ സിനിമ ആസ്വദിക്കാന്‍ തുടങ്ങി. അതൊരിക്കലും അഭിനയത്തോടുള്ള ഇഷ്ടംകൊണ്ടായിരുന്നെന്ന് പറയാന്‍ പറ്റില്ല. സെറ്റിലെത്തുമ്പോള്‍ പുതിയ ഉടുപ്പുകള്‍ ലഭിക്കും. ആഭരണങ്ങള്‍ ധരിക്കാം. മേക്കപ്പിടാം.
എനിക്കും ആസിഫിനും ആ മൊമെന്റ് എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല, ഡൗണ്‍ ആയിപ്പോയി: ജോഫിന്‍
കുട്ടികളെ സംബന്ധിച്ച് ഏറ്റവും കൗതുകകരമായ കാര്യങ്ങളിലൊന്നാണ് യാത്ര. വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം അപൂര്‍വമായി മാത്രമേ യാത്ര പോകൂ.
ഒരു കുട്ടിയായതിന്റെ സ്‌നേഹവും വാത്സല്യവും ഒരുപാട് അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. അത് സിനിമയ്ക്ക് അകത്തുനിന്നാണെങ്കിലും പുറത്തു നിന്നാണെങ്കിലും.
സിനിമാക്കാരെന്ന് പറയുമ്പോള്‍ കുറച്ചുകൂടി ആവേശവും ആരാധനയുമായിരുന്നു അക്കാലത്ത് പ്രേക്ഷകര്‍ക്ക്. സിനിമയിലെ കുട്ടി എന്ന നിലയില്‍ എനിക്ക് പരിഗണനയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്,’ മീന പറയുന്നു.
Content Highlight: Actress Meena about Her Movie life and Popularity