ഹോം സിനിമ കണ്ടിട്ട് ആര്‍ക്കെങ്കിലും നന്നായേക്കാം എന്ന് തോന്നിയോ, അഡിയോസ് അമിഗോ കണ്ട് ഏതെങ്കിലും സമ്പന്നന്‍ പാവപ്പെട്ടവനെ സഹായിക്കാമെന്ന് ചിന്തിച്ചോ: മീനാക്ഷി

/

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകള്‍ക്ക് ശേഷം മീനാക്ഷി ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ചിത്രത്തിലെ നിളാ ഹരി എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ മീനാക്ഷിക്ക് സാധിച്ചു.

സിനിമയ്‌ക്കൊപ്പം തന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മീനാക്ഷി. സിനിമകളിലെ വയലന്‍സിനെ കുറിച്ചും കുട്ടികള്‍ക്കെതിരെയതുള്ള അതിക്രമങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മീനാക്ഷി.

ടെക്‌നോളജി വലിയ രീതിയില്‍ വളര്‍ന്നിട്ടുണ്ടെന്നും എല്ലാ മേഖലയിലും നല്ലതും മോശവുമായ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും മീനാക്ഷി പറയുന്നു.

‘ ടെക്‌നോളജി വലിയ രീതിയില്‍ വളര്‍ന്ന കാലമാണിത്. എല്ലാ മേഖലയിലും നല്ലതും മോശവുമായ മാറ്റങ്ങള്‍ വരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോഴാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാനാവില്ല,’ മീനാക്ഷി പറഞ്ഞു.

സിനിമയിലെ വയലന്‍സ് പുതിയ തലമുറയെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

‘ ഹോം എന്ന സിനിമ വന്നു. ആര്‍ക്കെങ്കിലും ഈ സിനിമ കണ്ടിട്ട് നന്നായേക്കാം എന്ന് തോന്നിയോ. എന്റെ കുടുംബം ഇനി ഇങ്ങനെയാക്കാം എന്നവര്‍ ചിന്തിച്ചോ.

അതുപോലെ അഡിയോസ് അമിഗോ എന്ന ചിത്രം കണ്ടിട്ട് ഏതെങ്കിലുമൊരു സമ്പന്നന്‍ ഒരു പാവപ്പെട്ടവനെ സഹായിക്കാം എന്ന് ചിന്തിച്ചോ,’ മീനാക്ഷി ചോദിച്ചു.

സിനിമയാണ് തന്റെ കരിയര്‍ എന്ന് ഇനിയും ഉറപ്പിച്ചിട്ടില്ലെന്നും പോകുന്നിടത്തോളം പോകട്ടെ എന്നാണ് കരുതുന്നതെന്നും മീനാക്ഷി പറഞ്ഞു.

‘സിനിമ നല്‍കിയ അനുഗ്രഹങ്ങളില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. എങ്കിലും സിനിമയാണ് സ്ഥിരം വഴിയെന്ന് ഉറപ്പിച്ചിട്ടില്ല. പോകുന്നിടത്തോളം പോകട്ട എന്ന് വിചാരിക്കുന്നു. പഠനത്തെ സീരിയസ് ആയിട്ടാണ് കാണുന്നത്. ഇപ്പോള്‍ ഒന്നാം വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയാണ്,’ മീനാക്ഷി പറയുന്നു.

Content Highlight: Actress Meenakshi about Violance in Movies Crime against Childrens

Exit mobile version