ലാലേട്ടന്റെ സെറ്റില്‍ ഒളിക്യാമറ വെക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ; രാമലീലയില്‍ അല്ലെന്ന് നിര്‍മാതാവ്; സിനിമയുടെ പേര് പറയണമെന്ന് വിനീത്കുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ നടക്കുന്ന ചില കാര്യങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു നടി രാധിക ശരത്കുമാര്‍ നടത്തിയത്.

താന്‍ അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനില്‍ കാരവാനില്‍ ഒളിക്യാമറ വെച്ചെന്നും നടികള്‍ വസ്ത്രം മാറുന്നതുള്‍പ്പെടെ പകര്‍ത്തിയെന്നും ചിലര്‍ ആ ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരില്‍ കണ്ടെന്നുമായിരുന്നു രാധിക പറഞ്ഞത്.

കാരവന്‍ മലയാളത്തില്‍ സജീവമായ ശേഷം രാധിക അഭിനയിച്ച ചിത്രങ്ങള്‍ രാമലീല, ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന, ഗാംബിനോസ്, പവി കെയര്‍ ടേക്കര്‍ എന്നിവയാണ്.

രാധിക പറഞ്ഞിരിക്കുന്ന ആരോപണം ഇട്ടിമാണി സെറ്റില്‍ സംഭവിച്ചതല്ലെന്ന് പറയുകയാണ് സംവിധായകരായ ജിബിയും ജോജുവും.

ഗോട്ടിന്റെ ബജറ്റിന്റെ പകുതിയും വിജയ് സാറിന്റെ പ്രതിഫലമാണ്: അര്‍ച്ചന കല്പാത്തി

ലാലേട്ടനുള്ള സെറ്റില്‍ കാരവനില്‍ ഒളിക്യാമറ വെക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ എന്നായിരുന്നു അവരുടെ ചോദ്യം. രാധിക പറഞ്ഞിരിക്കുന്നത് ഒരിക്കലും ഇട്ടിമാണിയുടെ സെറ്റില്‍ അല്ലെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും നവാഗത സംവിധായകരെന്ന നിലയില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നെന്നും മാത്രമല്ല ആശിര്‍വാദിന്റേയും ലാലേട്ടന്റേയും ചിത്രത്തിന്റെയൊക്കെ സെറ്റില്‍ ആരും ഇതിനൊന്നും ധൈര്യപ്പെടുക പോലുമില്ലെന്നും ഇവര്‍ പറയുന്നു.

ലളിതാമ്മ, രാധികച്ചേച്ചി, ഹണി റോസ്, സ്വാസിക ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആ സെറ്റിലുണ്ടായിരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായതായി ആരും അന്നും ഇന്നും പറഞ്ഞിട്ടില്ല. ഏത് സെറ്റിലാണെന്ന കാര്യം ഇനി പറയേണ്ടത് രാധിക തന്നെയാണെന്നും അവര്‍ പറഞ്ഞു.

‘പൊതുവേദിയില്‍ ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന സെലിബ്രിറ്റി താരം’ ; മുകേഷിന്റെ കോമഡി ടൈമും രാധിക പറഞ്ഞ കാരവനിലെ ഒളിക്യാമറയും; വിമര്‍ശനം

രാധിക ഉന്നയിച്ച ആരോപണം ഗുരുതമാണമെന്നും സംഭവം നടന്നത് ഏത് സെറ്റിലാണെന്ന് അവര്‍ പറയണമെന്നുമായിരുന്നു പവി കെയര്‍ ടേക്കറിന്റെ സംവിധായകന്‍ വിനീത് കുമാര്‍ പ്രതികരിച്ചത്.

കാരവന്‍ വന്നശേഷമാണ് സെറ്റുകളില്‍ വസ്ത്രം മാറുന്നതൊക്കെ കംഫര്‍ട്ടബിളായി തുടങ്ങിയത്. അവിടെ തന്നെ ഇങ്ങനെ പ്രശ്നമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല.

പവി കെയര്‍ ടേക്കറിന്റെ സെറ്റില്‍ അല്ലെന്ന് എനിക്ക് പറയാനാകും. പക്ഷേ രാധിക ചേച്ചിയെ പോലെ ഇത്രയും മുതിര്‍ന്ന അഭിനേത്രി എന്ന നിലയില്‍ ഏത് സെറ്റിലാണെന്ന് പറയേണ്ട ഉത്തരവാദിത്തം ചേച്ചിക്കുണ്ട്. എല്ലാവരെയും സംശയത്തിന്റെ നിഴലിലാക്കരുതെന്നായിരുന്നു വിനീത് കുമാര്‍ ദി ഫോര്‍ത്തിനോട് പ്രതികരിച്ചത്.

ഗാംബിനോസ് ചിത്രത്തിന്റെ സെറ്റില്‍നിന്ന് രാധിക മടങ്ങിയത് സന്തോഷത്തോടെയെന്നും അവിടെ എന്തെങ്കിലും മോശം അനുഭവമുണ്ടായതായി അറിവില്ലെന്നുമായിരുന്നു തിരക്കഥാകൃത്ത് സക്കീര്‍ മഠത്തിലിന്റെ പ്രതികരണം.

‘നിങ്ങളെ കണ്ടാല്‍ ശ്രീദേവിയെ മാത്രമേ ഓര്‍മ വരുന്നുള്ളൂ..’ ലാല്‍ സാറിന്റെ ആ വാക്കുകള്‍ ഇന്നും മറന്നിട്ടില്ല: വിനയ

രാമലീലയുടെ സെറ്റില്‍വെച്ച് എന്തെങ്കിലും മോശം അനുഭവമുണ്ടായതായി രാധിക പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും പ്രതികരിച്ചു.

രാമലീലയില്‍ അമ്മ കഥാപാത്രം ചെയ്ത രാധികയോട് എല്ലാവരും ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ രാധിക പറഞ്ഞത് രാമലീലയെ കുറിച്ചാണെന്ന് തോന്നുന്നില്ലെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

Content Highlight: Actress Radhika Allegation About Hidden Camaras on Caravan and The Controversy

Exit mobile version