യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ സംവിധായകന്‍ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു.
‘രഞ്ജിത്തിനെയും എന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്ക് അറിയാം. എന്നാല്‍ ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യവുമില്ല’, രേവതി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി യുവാവ് രംഗത്ത് എത്തിയത്. അവസരം തേടി എത്തിയ തന്നോട് ബെംഗളൂരു താജ് ഹോട്ടലില്‍ എത്താന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടുവെന്നും മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കിയെന്നും പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിച്ചു എന്നുമായിരുന്നു യുവാവ് പറഞ്ഞിരുന്നത്.
ഞാന്‍ പവര്‍ ഗ്രൂപ്പിലുള്ള ആളല്ല, എനിക്ക് അതിനെ കുറിച്ച് അറിയില്ല: മോഹന്‍ലാല്‍
അതിന് ശേഷം തന്നോട് ന്യൂഡ് ആയി നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും തന്റെ നഗ്‌ന ഫോട്ടോ എടുക്കുകയും ഇതാര്‍ക്കാണ് അയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നടി രേവതിയക്ക് ആണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി രേവതി എത്തിയത്.
അതേസമയം, കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്. കോഴിക്കോട് കസബ പൊലീസാണാണ് കേസെടുത്തിരിക്കുന്നത്.
പൃഥ്വിരാജിനും സുപ്രിയയ്ക്കുമെതിരെ അവന്‍ കേസുകൊടുക്കാനുള്ള സാധ്യതയുണ്ട്: നവ്യ നായര്‍
ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് കേസ്. നേരത്തെ ബംഗാളി നടിയുടെ പരാതിയിലും രഞ്ജിത്തിനെതിരെ കേസ് എടുത്തിരുന്നു. ഇതിലും ലൈംഗിക അതിക്രമം ചുമത്തിയാണ് കേസെടുത്തത്.
Content Highlight: Actress Revathy about The Nude Photo Issues and Ranjith