പൃഥ്വിരാജിനും സുപ്രിയയ്ക്കുമെതിരെ അവന്‍ കേസുകൊടുക്കാനുള്ള സാധ്യതയുണ്ട്: നവ്യ നായര്‍

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നവ്യ നായര്‍. മകന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങാനായി ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചും അത് താന്‍ ഏത് രീതിയിലാണ് തടഞ്ഞത് എന്നുമെല്ലാമാണ് നവ്യ നായര്‍ പറയുന്നത്.

സുപ്രിയയുടേയും പൃഥ്വിരാജിന്റേയും പേര് പറഞ്ഞാണ് താന്‍ മകന്‍ സായിയെ ഭീഷണിപ്പെടുത്താറുള്ളതെന്നും അതുകൊണ്ട് തന്നെ അവര്‍ക്കെതിരെ മകന്‍ കേസുകൊടുക്കാനുള്ള സാധ്യതയുണ്ടെന്നും നവ്യ പറഞ്ഞു.

‘പൃഥ്വിരാജിനും സുപ്രിയയ്ക്കുമെതിരെ അവന്‍ കേസുകൊടുക്കാനുള്ള സാധ്യതയുണ്ട്. കാരണം ഇവന് ഫോണില്ല, ഇന്‍സ്റ്റഗ്രാമില്ല. ഒന്നുമില്ല. അങ്ങനെ ഇവന്‍ ഇന്‍സ്റ്റഗ്രാം തുടങ്ങാനുള്ള ഒരു ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ആ പരിപാടിയൊന്നും നടക്കില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു.

അമ്മയെ എല്ലാവര്‍ക്കും അറിയുന്നതുകൊണ്ട് നിന്റെ അക്കൗണ്ടിലേക്കൊക്കെ ആള്‍ക്കാര്‍ പെട്ടെന്ന് വരുമെന്നും അതുകൊണ്ട് വേണ്ടെന്നും പറഞ്ഞു.

ആ സമയത്താണെന്ന് തോന്നുന്നു ഞാനൊരു ന്യൂസ് കണ്ടു, ഒരു പെണ്‍കുട്ടി അവളുടെ ശരീരത്തില്‍ 81 മുറിവുണ്ടാക്കി. മയക്കുമരുന്ന് ഉപയോഗിക്കാന്‍ വേണ്ടി ചെയ്തതാണ്. 8ാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് ആ കുട്ടിക്ക് ഈ കണക്ഷന്‍ കിട്ടിയത്.

എനിക്കും ദുരനുഭവമുണ്ടായി, എന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യനാണ്, പേടിച്ചിട്ട് ആരോടും പറഞ്ഞില്ല: നവ്യ നായര്‍

എനിക്കിത് കേട്ടപ്പോള്‍ പേടിയായി. ഇങ്ങനത്തെ വാര്‍ത്ത കണ്ടാല്‍ ഞാന്‍ ഉപദേശക്കമ്മിറ്റി സ്റ്റാര്‍ട്ട് ചെയ്തു. സായിക്കുട്ടാ നീ ശ്രദ്ധിക്കണം, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു തുടങ്ങും. ഓ…പത്രത്തില്‍ വല്ല വാര്‍ത്തയും കണ്ടിട്ടുണ്ടാകുമെന്ന് അവന്‍ പറയും.

സുപ്രിയ ഇതുവരെ ആലിക്ക് ഫോണ്‍ കൊടുത്തിട്ടില്ല. പാരന്റിങ്ങിനെ കുറിച്ച് വളരെ നല്ല കാര്യങ്ങള്‍ സംസാരിക്കുകയും പോസ്റ്റിടുകയുമൊക്കെ ചെയ്യുന്ന ആളാണ് സുപ്രിയ. എനിക്ക് അതൊക്കെ വളരെ ഇഷ്ടമാണ്. ഞങ്ങള്‍ ഇതിനെ കുറിച്ചൊക്കെ ഡിസ്‌കസ് ചെയ്യാറുണ്ട്. സുപ്രിയയെ അപ്രീഷ്യേറ്റ് ചെയ്ത് സംസാരിക്കുന്ന ആളാണ് ഞാന്‍.

സുപ്രിയയെ വെച്ചിട്ടാണ് ഞാന്‍ ഇവനെ പേടിപ്പിക്കുന്നത്. പൃഥ്വിരാജ് അങ്കിളിന്റെ വൈഫ് സുപ്രിയ ആന്റിയെ കണ്ടോ അവര്‍ ഇതുവരെ ആലിക്ക് ഫോണ്‍ കൊടുത്തിട്ടില്ലല്ലോ. അങ്ങനത്തെ ആള്‍ക്കാരൊക്കെ ഇവിടെ ജീവിക്കുന്നില്ലേ എന്നൊക്കെ ചോദിക്കും. ഇടക്കിടയ്ക്ക് ഞാന്‍ ഇവരുടെ പേര് പറഞ്ഞ് പേടിക്കും.

പണം വാങ്ങി വഞ്ചിച്ചെന്ന കേസ്; മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഹാരജാകണമെന്ന് കോടതി: കേസ് സെപ്റ്റംബറിലേക്ക് മാറ്റി

അടുത്തിടെ സുപ്രിയ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്താണ് മെന്‍സ്‌ട്രേഷന്‍ എന്നതിനെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് വായിക്കാനുള്ള പുസ്തകത്തെ കുറിച്ചായിരുന്നു അത്. ആണ്‍കുട്ടികള്‍ക്ക് വായിക്കാനുള്ള ഒരു പുസ്തകവും ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ അത് ഓര്‍ഡര്‍ ചെയ്ത് സായിക്ക് വാങ്ങിച്ചുകൊടുത്തു. അവനോട് വായിക്കാന്‍ പറഞ്ഞു.

എന്താണ് മെന്‍സ്‌ട്രേഷന്‍ എന്നും സ്ത്രീകളില്‍ എന്താണ് സംഭവിക്കുന്നത് എന്നും ആണ്‍കുട്ടികള്‍ അറിയണം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് അങ്ങനെ ഒരു ദുരനുഭവം എന്‍കൗണ്ടര്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. അച്ഛനോളം പ്രായമുള്ള ഒരു മനുഷ്യന്റെ അടുത്തുനിന്നും. വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രം നില്‍ക്കുന്ന ഒരു ഇന്‍സിഡന്റ് ആയിരുന്നു അത്.

പക്ഷേ ഒരു ഏഴാം ക്ലാസുകാരി എന്ന നിലയില്‍ എനിക്ക് വീട്ടില്‍ പറയാന്‍ പേടിയായിയിരുന്നു. വീട്ടില്‍ പറഞ്ഞാല്‍ എന്നെ അച്ഛനും അമ്മയും വഴക്കുപറയുമെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. അതായിരുന്നു ഞങ്ങളുടെ കാലഘട്ടം. എന്നാല്‍ ഇന്നത് മാറി വരികയാണ്,’ നവ്യ നായര്‍ പറഞ്ഞു.

Content Highlight: Actress Navya Nair about Prithviraj and Supriya and son Sai

Exit mobile version