സ്ത്രീ എന്നും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ടോ: സായ് പല്ലവി

ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സായ് പല്ലവി.

പാവ കഥൈകള്‍ പോലെ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ആ സിനിമയിലെ അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാമെന്നാണ് തീരുമാനിച്ചിരുന്നത്: അന്ന ബെന്‍

എന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സംസാരിക്കാനും അവര് സമയം മാറ്റിവെച്ചിട്ടുണ്ട്. എം.ബി.ബി.എസ് ബിരുദദാരിയായ സായ് പല്ലവി പഠനശേഷമാണ് സിനിമകളില്‍ സജീവമാകുന്നത്.

ഇന്നത്തെ സമൂഹത്തെ കുറിച്ചും അവിടെ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സായ് പല്ലവി.

ഒരു സ്ത്രീ എപ്പോഴും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം എന്ന രീതി തനിക്ക് അംഗീകരിക്കാവില്ലെന്നാണ് താരം പറയുന്നത്. ഒരു സ്ത്രീയ്ക്ക് എന്തുകൊണ്ട്് അവളായി തന്നെ നിലകൊള്ളാന്‍ സാധിക്കുന്നില്ല എന്നാണ് സായ് പല്ലവി ചോദിക്കുന്നത്.

ഫഹദിന്റെ രണ്ടാം വരവ്; അന്ന് ഞാന്‍ ചെയ്യാനിരുന്ന സിനിമ ചാപ്പാ കുരിശ് കാരണം വേണ്ടെന്നുവെച്ചു: ലാല്‍ ജോസ്

‘ഒരു സ്ത്രീ എപ്പോഴും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം എന്ന രീതി എന്നെ വല്ലാതെ ദുഖിതയാക്കുന്നു. സ്ത്രീക്ക് അവളായി നിലനില്‍ക്കാന്‍ സാധിക്കില്ലേ.’ സായ് പല്ലവി ചോദിക്കുന്നു.

വെട്രിമാരന്റെ അസുരനിലെ റോള്‍ വേണ്ടെന്നുവെച്ചതിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘അസുരനിലെ ഒരു റോളിന് വേണ്ടി വെട്രിമാരന്‍ സാര്‍ സമീപിച്ചിരുന്നു. പക്ഷെ അത് ഞാന്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഇതേക്കുറിച്ച് സാര്‍ തന്നെ കുറച്ച് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്.

അപൂര്‍വ്വം ചില സംവിധായകരുണ്ട്, അവരോടൊപ്പം കുറച്ചുകൂടെ മികച്ച റോള്‍ ചെയ്യണം, കുറച്ചു കൂടെ നല്ല വര്‍ക്കുകള്‍ അവര്‍ നിങ്ങള്‍ക്ക് തരണം എന്നുതോന്നും. ഒരു തരം അത്യാഗ്രഹമായിരിക്കാം അത്, കുറച്ചു കൂടെ നല്ലത് ചെയ്യാനുള്ള കൊതി. വെട്രി സാറിനൊപ്പം അങ്ങനെ വര്‍ക്ക് ചെയ്യണമെന്നായിരുന്നു.’ സായ് പല്ലവി പറഞ്ഞു.

Content Highlight: Actress Sai Pallavi about Women and society

 

Exit mobile version