അടുത്ത സിനിമയില്‍ സായ് പല്ലവിയാണ് നായികയെങ്കില്‍ സംവിധായകന് മുന്‍പില്‍ ഒരു ഡിമാന്റ് വെക്കും: ശിവകാര്‍ത്തിയേകന്‍

/

ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം അമരന്‍ തീയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

ദീപാവലി റിലീസായി തീയേറ്ററുകളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ് കുമാര്‍ പെരിയസാമിയാണ്

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് മുകുന്ദായി എത്തുന്നത്.

മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയുള്ള സായ് പല്ലവിയുടെ പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ശിവകാര്‍ത്തികേയന്റെ കരിയറില്‍ തന്നെ മാറ്റം വരുത്തുന്ന റോളാണ് അമരനിലേതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചിത്രത്തിന് വേണ്ടി ശിവകാര്‍ത്തികേയന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.

അന്ന് ഞാനത് ജെനുവിനായി പറഞ്ഞതാണ്, പക്ഷേ ഇപ്പോള്‍ അതില്‍ റിഗ്രറ്റ് ചെയ്യുന്നു: മാത്യു തോമസ്

അമരനെ കുറിച്ചും സായ് പല്ലവിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ശിവകാര്‍ത്തികേയന്‍.

പ്രേമത്തിന് ശേഷം സായ് പല്ലവിയുടെ എല്ലാവരും ഓര്‍ത്തിരിക്കുന്ന കഥാപാത്രമായി ഇന്ദു റെബേക്ക മാറുമെന്നാണ് ശിവകാര്‍ത്തിയേകന്‍ പറയുന്നത്.

ഒപ്പം അടുത്ത ചിത്രത്തില്‍ സായ് പല്ലവിയാണ് നായികയെങ്കില്‍ സംവിധായകന് മുന്‍പില്‍ താന്‍ വെക്കുന്ന ഒരു ഡിമാന്റിനെ കുറിച്ചും താരം പറയുന്നുണ്ട്.

എത്ര ചെറിയ വേഷമാണെങ്കിലും വിളിക്കണം, ആ സംവിധായകന് ഞാന്‍ അങ്ങോട്ട് മെസ്സേജയച്ചു: നസ്‌ലെന്‍

‘ പ്രേമം സായ് പല്ലവിയുടെ ആദ്യ സിനിമാണല്ലോ. അതിലെ മലര്‍ ടീച്ചറെ എല്ലാവരും കണ്ടതാണ്.

മലര്‍ ടീച്ചര്‍ പോലെ തന്നെ അമരനിലെ ഇന്ദു റെബേക്കയും ഒരു മെമ്മറബിള്‍ ക്യാരക്ടറായിരിക്കും,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.

ശിവകാര്‍ത്തികേയനും സായ് പല്ലവിയും ഗംഭീര ഡാന്‍സേഴസ്് ആണെന്നും ഈ ചിത്രത്തില്‍ ഡാന്‍സ് നമ്പറുകളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഭാവിയില്‍ ഒരു സിനിമയില്‍ അത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

മറ്റ് നടന്മാരില്‍ നിന്ന് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത് ആ ഒരു കാര്യമാണ്: മല്ലിക സുകുമാരന്‍

‘ ഇതൊരു റിയല്‍ സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ സംവിധായകനോട് നമുക്ക് ഒന്നും ആവശ്യപ്പെടാനാകില്ല.

അടുത്ത പടം ഏത് ചെയ്താലും സായ് പല്ലവിയാണ് നായികയെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവര്‍ക്കൊപ്പമുള്ള ഒരു ഡാന്‍സ് നമ്പര്‍ വേണമെന്ന് സംവിധായകനോട് ആവശ്യപ്പെടും.

ഒരു സോളോ സോങ് എനിക്കും ഒരു സോളോ സോങ് അവര്‍ക്കും ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നുള്ള ഒരു ഡ്യുവറ്റ് സോങ്ങും വേണമെന്ന് തീര്‍ച്ചയായും പറയും,’ ശിവകാര്‍ത്തിയേകന്‍ പറയുന്നു.

Content Highlight: Actor Sivakarthikeyan About Sai Pallavi

 

Exit mobile version