അതിലേക്ക് ജാതിയും മതവും കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എനിക്കതില്‍ വിശ്വാസവുമില്ല: മഞ്ജു വാര്യര്‍

എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നും ആ വലിയ ശക്തിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി മഞ്ജു വാര്യര്‍. അതിനെ ജാതിയുടേയും മതത്തിന്റേയും പേരിട്ട് വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഒരു എനര്‍ജി അല്ലെങ്കില്‍ പവര്‍ എന്ന സങ്കല്‍പ്പമാണ് തനിക്ക് ദൈവത്തെ കുറിച്ചുള്ളതെന്നും ഏതെങ്കിലും ഒരു ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ല താനെന്നും താരം പറഞ്ഞു.

‘എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനെ ജാതിയുടേയും മതത്തിന്റേയും പേരിട്ട് വിളിക്കാനിഷ്ടപ്പെടുന്നില്ല,’ മഞ്ജു പറഞ്ഞു.

സ്ത്രീ എന്നും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ടോ: സായ് പല്ലവി

ന്യൂയറും ഓണവും വിഷുവുമൊന്നും ആഘോഷിക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ അതിന് വേണ്ടി ഒരു തയ്യാറെടുപ്പുകളും നടത്താറില്ല. പുതിയൊരു വര്‍ഷം പിറക്കുമ്പോള്‍ അത്തരം ചിന്തകളും പ്രതീക്ഷകളുമൊന്നും തന്നെ സംബന്ധിച്ചില്ലെന്നും മഞ്ജു പറഞ്ഞു.

എപ്പോഴും പോസിറ്റീവായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും മറ്റുള്ളവരും പോസിറ്റീവ് ആയിരിക്കണമെന്നാണ് ചിന്തയെന്നും മഞ്ജു പറഞ്ഞു. നമ്മള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുമ്പോള്‍ അവരും നമ്മളെ നോക്കി പുഞ്ചിരിക്കും.

ഈ ചിരി വെറുതെ എല്ലാവരേയും കാണിക്കാനുള്ളതല്ല. ഞാന്‍ എന്ന വ്യക്തി ഇങ്ങനെയാണ്, മഞ്ജു പറഞ്ഞു.

ആ സിനിമയിലെ അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാമെന്നാണ് തീരുമാനിച്ചിരുന്നത്: അന്ന ബെന്‍

സിനിമ ഇല്ലാത്തപ്പോള്‍ എന്ത് ചെയ്യാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് വെറുതെ ഇരിക്കാന്‍ ഇഷ്ടമാണെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഒന്നും ചെയ്യാതെ, പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ സ്വസ്ഥമായി ഇരിക്കാനാണ് ആഗ്രഹം.

നല്ല സിനിമകളില്‍ അഭിനയിക്കുക എന്നതാണ് സ്വപ്നം. പുതിയ സിനിമകള്‍ അതിലെ കഥാപാത്രങ്ങള്‍ അതിനൊക്കെ വേണ്ടി കാത്തിരിക്കുകയാണ്, മഞ്ജു വാര്യര്‍ പറയുന്നു.

Content Highlight: Manju warrier about religious concept

Exit mobile version