ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും പുനര്‍വിവാഹത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളികളുടെ സ്വന്തം ഉര്‍വശി.
40 വയസിന് ശേഷവും രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും ചില കാര്യങ്ങളില്‍ സ്വന്തം ഇഷ്ടത്തേക്കാള്‍ മറ്റുള്ളവരുടെ ആഗ്രഹത്തിന് പ്രധാന്യം നല്‍കുന്നതിനെ കുറിച്ചുമൊക്കെ ഉര്‍വശി മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയില്‍ സംസാരിക്കുന്നുണ്ട്.
വിവാഹ മോചനം, പുനര്‍വിവാഹം ഇതൊക്കെ സാധാരണമായിട്ടുള്ള ഒരു കാര്യമാണ്.
പക്ഷേ കലാരംഗത്ത് ഇത്രയും പ്രശസ്തയായ ഉര്‍വശി ജീവിതത്തില്‍ ഒരു 40 വയസു കഴിഞ്ഞ സമയത്ത് ഒരു കുട്ടി കൂടി വേണമെന്ന് തീരുമാനിക്കാനുള്ള ശക്തമായ പ്രേരണ എന്തായിരുന്നു എന്ന ചോദ്യത്തിനായിരുന്നു ഉര്‍വശിയുടെ മറുപടി.
‘ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ഓരോ കുട്ടികളാണ്. കലചേച്ചിക്ക് ഒരു മോന്‍, മിനി ചേച്ചിക്ക് ഒരു മോള്‍, എനിക്ക് ഒരു മോള്‍, എന്റെ ആങ്ങളയ്ക്ക് ഒരു മോന്‍ അങ്ങനെ.
അമ്മ അഞ്ച് പേരെ പ്രസവിച്ച അമ്മയാണ്. ആറ് പേരുണ്ടായിരുന്നു ഒരാള്‍ ജനിച്ചപ്പോള്‍ മരിച്ചു.
മക്കളെ, നാളെ നിങ്ങള്‍ ഇല്ലാതിരിക്കുന്ന കാലത്ത് കൂടപ്പിറപ്പായിട്ട് അവര്‍ക്ക് ഒരു കുട്ടി കൂടി വേണം എന്ന് അമ്മ എപ്പോഴും പറയുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്.
അത് അടിസ്ഥാനപരമായ കാര്യം. പിന്നെ എന്റെ ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ നാട്ടുമ്പുറത്തുകാരാണ്. കൃഷിയൊക്കെ ചെയ്ത് ജീവിക്കുന്നവര്‍. ഇന്നലെങ്കില്‍ നാളെ എന്റെ മോന്റെ ഒരു കൊച്ചിനെ കാണാന്‍ ഒത്തില്ലല്ലോ എന്ന് അവര്‍ക്ക് തോന്നരുതല്ലോ,’ ഉര്‍വശി പറഞ്ഞു.
അപ്പോള്‍ ഇക്കാര്യത്തില്‍ സ്വന്തം ഇഷ്ടത്തിനൊപ്പമല്ലേ നിന്നത് എന്ന ചോദ്യത്തിന് അതാണ് തന്റെ ഇഷ്ടം എന്നായിരുന്നു ഉര്‍വശിയുടെ മറുപടി.
സത്യത്തില്‍ അവരെ കാണുമ്പോള്‍ എനിക്ക് ഒരു മോളുണ്ടല്ലോ, നമുക്ക് അത് മതി എന്ന ചിന്തയില്‍ കവിഞ്ഞ് കുഴപ്പമൊന്നുമില്ല.
എന്റെ ഭര്‍ത്താവ് പോലും എന്നെ കംപല്‍ ചെയ്തിട്ടില്ല. പക്ഷേ എന്റെ മനസില്‍ അത് വേണം എന്ന് തോന്നി,’ ഉര്‍വശി പറയുന്നു.
മലയാള സിനിമയിലെ യുവ നടന്മാരില്‍ സ്വയം വഴിവെട്ടി വന്നവന്‍ അവന്‍ മാത്രമാണ്: ധ്യാന്‍
അപ്പോഴും കരിയറിനേയും ആരോഗ്യപ്രശ്‌നങ്ങളേയും കുറിച്ച് ചിന്തിച്ചില്ലേ എന്ന ചോദ്യത്തിനും ഉര്‍വശി മറുപടി നല്‍കുന്നുണ്ട്.
എന്റെ മോളെ പ്രസവിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് വരെ ഞാന്‍ ഡപ്പാംകൂത്ത് ഡാന്‍സ് വരെ ചെയ്തിട്ടുണ്ട്.
എന്റെ കൂടെ അഭിനയിക്കുന്നത് പ്രഭുവും റോജയുമാണ്. അയ്യോ മാഡം ഇത് വേണോ എന്ന് അവര്‍ ചോദിക്കുമായിരുന്നു.
ഇരുന്ന് എഴുന്നേല്‍ക്കുന്ന ഡപ്പാംകൂത്താണ് ചെയ്തത്. അതുപോലെ ക്ലൈമാക്‌സിലെ മലമുകളില്‍ നിന്ന് വീഴുന്ന രംഗത്തില്‍ നിന്നൊക്കെ അവര്‍ എന്നെ ബോധപൂര്‍വം ഒഴിവക്കി. അല്ലെങ്കില്‍ ഞാന്‍ അതും ചെയ്‌തേനെ.
പിന്നെ ഏറ്റുപോയ പടം തീര്‍ക്കണ്ടേ. അല്ലാതെ എനിക്ക് വേറൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അതെ.
ഞാന്‍ ഉത്തമപുത്രന്‍ എന്ന പടം ഡബ്ബ് ചെയ്ത് പിറ്റെ ദിവസം ഹോസ്പിറ്റലില്‍ പോയി പ്രവസിച്ചു. പത്താമത്തെ ദിവസം എവിഎം സ്റ്റുഡിയോയില്‍ പോയി.
ഇപ്പോഴുള്ള നായികമാര്‍ ബോള്‍ഡാണ്, ഞങ്ങളുടെയൊന്നും കാലത്ത് പലതും പറഞ്ഞിരുന്നില്ല: വാണി വിശ്വനാഥ്
കാരവനില്‍ മാഡം കുഞ്ഞിനേയും കൊണ്ട് ഇരുന്നോളൂ ദയവു ചെയ്ത് വരണം എന്ന് അവര്‍ പറഞ്ഞു. ഞാന്‍ കൊച്ചിനേയും പരിവാരങ്ങളേയും കൊണ്ട് പോയി.
ഞാന്‍ കാരവനില്‍ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും അയ്യയ്യോ പ്രസവിച്ചിട്ട് 10 ദിവസം ആയിട്ടേ ഉള്ളൂ എന്ന് പലരും പരിഭവിച്ചു.
ആ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇനി വരുമായിരിക്കും. ഞാന്‍ എന്റെ സൗന്ദര്യത്തെ കുറിച്ച് ബോധവതിയല്ല. ഞാന്‍ എന്നെ ഇങ്ങനെ തന്നെ ആക്‌സെപ്റ്റ് ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാമെന്നേ പറഞ്ഞിട്ടുള്ളൂ.
ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ അഭിനയിക്കാം എന്നാണ് പറഞ്ഞത്. സൗന്ദര്യം എന്നത് എന്താണ്, നമ്മുടെ മനസ് മനസിലാക്കി ഇടപഴകുന്നതാണ് സൗന്ദര്യം,’ ഉര്‍വശി പറഞ്ഞു.
Content Highlight: Actress Urvashi about 2nd Child