ടൊവിനോ ഫാന്‍ ആയ അവന്‍ ആ സിനിമ കണ്ടതും ‘അമ്മാ ഇവന്‍ കൊള്ളത്തില്ല’ എന്ന് പറഞ്ഞ് കരച്ചിലായി: ഉര്‍വശി

/

മക്കളെ കുറിച്ചും തന്റെ സിനിമകള്‍ കണ്ട ശേഷമുള്ള അവരുടെ പ്രതികരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഉര്‍വശി.

തന്റെ തമാശ സിനിമകള്‍ മാത്രമേ മകന്‍ കാണാറുള്ളൂവെന്നും ‘അമ്മ കരയുന്ന സിനിമ കാണില്ല’ എന്നാണ് അവന്‍ പറയാറുള്ളതെന്നും ഉര്‍വശി പറയുന്നു.

ടൊവിനോയുടെ കടുത്ത ആരാധകനായ അവന്‍ ടൊവിയുടെ ഒരു സിനിമ കണ്ട് പറഞ്ഞ കമന്റിനെ കുറിച്ചും ഉര്‍വശി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ എന്റെ തമാശ സിനിമകള്‍ മാത്രമേ മോന്‍ കാണാറുള്ളൂ. അമ്മ കരയുന്ന സിനിമ ഞാന്‍ കാണില്ല എന്നാണ് അവന്‍ പറയുന്നത്. ടൊവിനോയെ അവന് വലിയ ഇഷ്ടമാണ്.

‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമ മോന്‍ കണ്ടു. അന്ന് അവന്‍ തീരെ ചെറുതാണ്. അതില്‍ നിങ്ങളെന്റെ ഉമ്മ അല്ല എന്ന് ടൊവിനോ പറയുന്നതും അത് കേട്ട് ഞാന്‍ കരയുന്നതുമായ ഒരു സീനുണ്ട്.

‘ആദ്യം ധാരണയുണ്ടാക്ക്, എന്നിട്ട് വിമര്‍ശിക്ക്’; ബറോസിനെതിരായ വിമര്‍ശനത്തില്‍ മോഹന്‍ലാല്‍

അതുകണ്ടതും മോന്‍ കരച്ചിലായി. ‘ അമ്മ ഇവന്‍ കൊള്ളത്തേയില്ല ഇവനെ നമുക്ക് എടുത്ത് കളയാം’ എന്നും പറഞ്ഞ് സ്‌ക്രീനിലെ ടൊവിയെ നോക്കി ഒറ്റക്കരച്ചില്‍.

ഒടുവില്‍ ക്ലൈമാക്‌സില്‍ ടൊവിനോ എന്നെ കെട്ടിപ്പിടിക്കുന്ന സീന്‍ കാണിച്ചു കൊടുത്തപ്പോഴാണ് അവന്‍ കരച്ചില്‍ നിര്‍ത്തിയത്.

ഞാന്‍ അഭിനയിച്ച പഴയ സിനിമകളൊന്നും എന്റെ മക്കള്‍ കണ്ടിട്ടില്ല. മോന് പത്ത് വയസായതേയുള്ളൂ. മോള്‍ ഇപ്പോഴാണ് എന്റെ സിനിമകള്‍ കണ്ടു തുടങ്ങിയത് എന്ന് പറയാം.

അവള്‍ ക്രൈസ്റ്റില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കൂട്ടുകാരായ കുട്ടികള്‍ അമ്മയുടെ സിനിമയെപ്പറ്റിയൊക്കെ ചോദിക്കും. അവള്‍ക്ക് മറുപടി കൊടുക്കാന്‍ വേണ്ടി പുതിയ സിനിമ ഏതാണെന്നും എന്താണെന്നുമൊക്കെ ചോദിക്കും.

അങ്ങനെയൊരു കാര്യം ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചുകൊടുക്കില്ല: ആ സമയം വരെ മാത്രമേ ഞാന്‍ സിനിമയില്‍ നില്‍ക്കുള്ളൂ: ടൊവിനോ

ഉള്ളൊഴുക്ക് അവള്‍ കൂട്ടുകാര്‍ക്കൊപ്പമാണ് കണ്ടത്. വലിയ ഇഷ്ടമായി. അമ്മ ഒന്നും നോക്കാതെ അമ്മ വേഷം ചെയ്യരുത് എന്ന് മോള്‍ പറയും. മോന്‍ ചെറുതല്ലേ അവന്റെ കൂട്ടുകാരെ കൊണ്ട് അമ്മൂമ്മ എന്ന് വിളിപ്പിക്കരുത് എന്ന് കളിയായി പറയും.

അവള്‍ പറയുന്നതിലും കാര്യമുണ്ട്. അച്ചുവിന്റെ അമ്മയില്‍ അമ്മ വേഷം ചെയ്യുമ്പോള്‍ എനിക്ക് മുപ്പത്തിയഞ്ച് വയസ് തികഞ്ഞിരുന്നില്ല,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi About His Son and Daughter and a Movie with Tovino Thomas

Exit mobile version