ഒട്ടും കണക്ടാകാതെ താന്‍ അഭിനയിച്ച ഒരു സിനിമയെ കുറിച്ച് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. എന്നാല്‍ ആ സിനിമ റിലീസ് ആയ ശേഷം പ്രേക്ഷകര്‍ അത് സ്വീകരിച്ച രീതി കണ്ടപ്പോഴാണ് തന്റെ അറിവില്ലായ്മയെ കുറിച്ച് സ്വയം ഒരു ബോധം വന്നതെന്നും അജു വര്‍ഗീസ് പറയുന്നു.
സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗഗനചാരിയെ കുറിച്ചായിരുന്നു അജു സംസാരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും താന്‍ സംവിധായകനുമായി തര്‍ക്കിച്ചിരുന്നെന്നും അജു പറയുന്നു.
‘സയന്‍സ് ഫിക്ഷന്‍ സിനിമയായ ഗഗനചാരി ഞാന്‍ ഒട്ടും കണക്ട് ആകാതെ അഭിനയിച്ചു തുടങ്ങിയ സിനിമയാണ്. സംവിധായകന്‍ അരുണ്‍ ചന്തു ഈ സിനിമയെപ്പറ്റി പറഞ്ഞ പല കാര്യങ്ങളിലും ഞാന്‍ തര്‍ക്കിച്ചിരുന്നു.
ഈ സിനിമയിലെ വിഷയം എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതായിരുന്നു എന്റെ സംശയം. എന്നാല്‍, ഈ സിനിമ റിലീസ് ചെയ്തത് 25 വയസ്സില്‍ താഴെയുള്ളവര്‍ നിറഞ്ഞ ഒരു തിയേറ്ററിലായിരുന്നു.
അവിടെ അവര്‍ ഈ സിനിമയെ സ്വീകരിച്ച രീതി കണ്ടപ്പോള്‍ അറിവില്ലായ്മയെന്നത് എന്റെമാത്രം കാര്യമായിരുന്നെന്ന് മനസ്സിലായി.
അതുപോലെ സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയിലെ ചക്രപാണി എന്ന കഥാപാത്രം വലിയ വെല്ലുവിളിയായ ഒന്നായിരുന്നു. എന്റെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചക്രപാണി.
ഒരു അധ്യാപകന്‍ എങ്ങനെ ആകരുതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ചക്രപാണി. ഈഗോ അടക്കം ഒരുപാട് നെഗറ്റീവ് സ്വഭാവങ്ങള്‍ ഉള്ള ഒരാളാണ് ചക്രപാണി.
ആദ്യം ഈ സിനിമയില്‍ മറ്റൊരുവേഷമാണ് എനിക്കു പറഞ്ഞിരുന്നത്. പിന്നീടാണ് ഞാന്‍ ചക്രപാണിയുടെ വേഷം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്,’ അജു പറയുന്നു.
സൂപ്പര്‍സ്റ്റാര്‍ പദവി തന്നെയാണ് ലക്ഷ്യം, അതാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്: ഉണ്ണി മുകുന്ദന്‍
പോയ വര്‍ഷം തന്നെ സംബന്ധിച്ച് മികച്ചതായിരുന്നെന്നും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സിനിമകളിലും വെബ് സീരീസുകളിലുമായി ലഭിച്ചെന്നും അജു പറയുന്നു.
കേരള ക്രൈം ഫയല്‍സും പേരല്ലൂര്‍ പ്രീമിയര്‍ ലീഗും പോലുള്ള വെബ് സീരീസുകള്‍ ഒരു നടനെന്ന നിലയില്‍ എനിക്ക് ഏറെ സന്തോഷംപകര്‍ന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്.
അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ വര്‍ഷം വെബ് സീരീസുകള്‍ വന്നപ്പോള്‍ ആത്മവിശ്വാസത്തോടെ അതിനെ സ്വീകരിച്ചത്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese about his movies and good roles