നസ്രിയ-ബേസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂക്ഷ്മദര്‍ശിനിയില്‍ പ്രിയദര്‍ശിനിയുടെ അടുത്ത സുഹൃത്തായ സുലുവെന്ന കഥാപാത്രത്തിലൂടെ മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ കൂടി ഭാഗമായിരിക്കുകയാണ് നടി അഖില ഭാര്‍ഗവന്‍.
പ്രേമലു നല്‍കിയ വമ്പന്‍ വിജയത്തിന് പിന്നാലെ സൂക്ഷ്മദര്‍ശിനിയിലെ സുലു എന്ന കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് അഖില പറയുന്നു.
ഒപ്പം സൂക്ഷ്മദര്‍ശിനിയിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും ഓഡീഷനെ കുറിച്ചുമൊക്കെ താരം സംസാരിച്ചു.
‘അനുരാഗ് എഞ്ചിനിയറിങ് വര്‍ക്ക്‌സിലൂടെയും പ്രേമലുവിലൂടെയുമാണ് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. പൂവന്‍ സിനിമയുടെ ഷൂട്ടിങ് സമയം തന്നെ പ്രേമലുവിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ദുല്‍ഖര്‍ അടക്കമുള്ള യുവതാരങ്ങളുമായി എന്നേക്കാള്‍ ബന്ധം അഭിമന്യൂവിന്: ഷമ്മി തിലകന്‍
അന്ന് ചലോ ഹൈദരാബാദ് എന്നായിരുന്നു പ്രേമലുവിന്റെ പേര്. ഒഡീഷനിലൂടെയാണ് എന്നെ തിരഞ്ഞെടുത്തത്. സൂക്ഷ്മദര്‍ശിനിയിലേക്ക് എത്തുന്നതും ഓഡീഷനിലൂടെയാണ്.
ആ സിനിമയുടെ ഭാഗമാകണമെന്ന് ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്റെ സംസാരത്തില്‍ കണ്ണൂര്‍ ശൈലി വരുന്നുണ്ടെന്ന് പറഞ്ഞു. കിട്ടാന്‍ സാധ്യത കുറവാണെന്ന് തോന്നി.
സൂക്ഷ്മദര്‍ശിനിയിലെ സുലുവിന് വേണ്ടി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തി. സുലു വളരെ നിഷ്‌ക്കളങ്കയും കൗശലക്കാരിയുമായ കഥാപാത്രമാണ്. നസ്രിയയ്‌ക്കൊപ്പമുള്ള രംഗം ചെയ്യുമ്പോള്‍ നല്ല ടെന്‍ഷനിലായിരുന്നു. പതിയെ ആ ട്രാക്കിലേക്കെത്തി.
സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ നല്ല രസം തോന്നി. ഓരോ രംഗവും കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ പ്രാക്ടീസ് ചെയ്യാറുണ്ട്. എന്റേതായ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ മികച്ചതാക്കാന്‍ നോക്കും. ഇതെല്ലാം പഠിച്ചത് പ്രേമലുവില്‍ നിന്നാണ്,’ അഖില പറയുന്നു.
Content Highlight: Akhila Bhargavan about Sookshmadarshini Movie