ദുല്‍ഖര്‍ അടക്കമുള്ള യുവതാരങ്ങളുമായി എന്നേക്കാള്‍ ബന്ധം അഭിമന്യൂവിന്: ഷമ്മി തിലകന്‍

/

മാര്‍ക്കോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യൂ. റസ്സല്‍ എന്ന കഥാപാത്രത്തെ തുടക്കാരന്റെ ഒരു പതര്‍ച്ചയുമില്ലാതെ അഭിമന്യൂ മികവുറ്റതാക്കി.

അഭിനയത്തോട് അഭിമന്യൂ കുട്ടിക്കാലത്തൊന്നും പ്രത്യക്ഷത്തില്‍ താത്പര്യം കാണിച്ചിരുന്നില്ലെന്നും വാഹനങ്ങളുമായി ബന്ധപ്പെട്ട ഫീല്‍ഡിനോടായിരുന്നു താത്പര്യമെന്നും ഷമ്മി തിലകന്‍ പറയുന്നു.

ദുല്‍ഖര്‍ അടക്കമുള്ള സിനിമയിലെ പല താരങ്ങളുമായും തന്നേക്കാള്‍ ബന്ധം മകനാണെന്നും അതൊക്കെ കാര്‍ ബിസിനസ് വഴി ഉണ്ടായതാണെന്നും ഷമ്മി തിലകന്‍ പറയുന്നു.

‘വേഗം ഷൂട്ട് തുടങ്ങണം, ഞാന്‍ തന്നെ നിര്‍മാതാവ്’ ; എന്നെ തേടിയെത്തിയ മമ്മൂക്കയുടെ കോള്‍: ഗൗതം വാസുദേവ് മേനോന്‍

‘ ചെറുപ്പത്തില്‍ അഭിനയത്തോട് ഇവന്‍ പ്രത്യക്ഷത്തില്‍ താത്പര്യമൊന്നും കാണിച്ചിട്ടില്ല. അന്നൊക്കെ പ്രിയം ചിത്രംവരയോടായിരുന്നു. അച്ഛനും ഞാനുമൊക്കെ അത്യാവശ്യം വരയ്ക്കുന്നവരാണ്. ആ കഴിവ് ഇവനും കിട്ടി.

മെക്കാനിക്കല്‍ എഞ്ചിനിയറിങ് ആണ് പഠിച്ചത്. ഒപ്പം വി.എഫ്.എക്‌സും ഫിലിം മേക്കിങ് കോഴ്‌സും ചെയ്തു. കാറിനോടും ബൈക്കുകളോടും പണ്ടേ ഹരമുണ്ട് ഇവന്.

സൂപ്പര്‍ ബൈക്കുകളും കാറും മോഡിഫിക്കേഷന്‍ ചെയ്യലും അതിന്റെ ബിസിനസുമൊക്കെയായിരുന്നു കുറേക്കാലം. എനിക്ക് പഴയ ഹോണ്ട സിവിക് കാറുണ്ടായിരുന്നു. അതിലാണ് മോഡിഫിക്കേഷന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്.

ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ വ്യക്തി ആശുപത്രിയുടെ റെക്കോഡില്‍ മാനസിക വെല്ലുവിളിയുള്ളയാള്‍, മറ്റ് രോഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് നിഷേധിക്കും: അര്‍ച്ചന കവി

അതിന്റെ ഡോറൊക്കെ മാറ്റി ചിറകുവിടര്‍ത്തുന്ന ഡോറൊക്കെ ഫിറ്റ് ചെയ്തു. ആ കാറെടുത്ത് ഞാന്‍ സെറ്റിലൊക്കെ പോയാല്‍ എല്ലാവരും നോക്കും. ദുല്‍ഖര്‍ അടക്കമുള്ള സിനിമയിലെ പല യുവതാരങ്ങളുമായും എന്നേക്കാള്‍ മികച്ച ബന്ധമുണ്ട് ഇവന്. അതൊക്കെ കാര്‍ ബിസിനസ് വഴി ഉണ്ടായതാണ്.

പല താരങ്ങളും അത്തരം കാര്യങ്ങളില്‍ അഭിപ്രായം ചോദിക്കാന്‍ വിളിക്കും. അപ്പോഴൊന്നും സിനിമാ മോഹം ആരോടും പറഞ്ഞിട്ടില്ല,’ ഷമ്മി തിലകന്‍ പറഞ്ഞു.

Content Highlight: Abhimanyu Thilakan and Shammi thilakan about Movie and car business

Exit mobile version