കൊത്തയില്‍ അഭിനയിക്കാന്‍ കാരണം ദുല്‍ഖര്‍; ചെറിയ റോളാണെന്ന് ആദ്യമേ പറഞ്ഞു: അനിഘ സുരേന്ദ്രന്‍

കിങ്ങ് ഓഫ് കൊത്ത ഒരു വലിയ സിനിമയാണെന്നും എന്നാല്‍ തനിക്ക് അതില്‍ ആറ് ദിവസങ്ങള്‍ മാത്രമായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നതെന്നും പറയുകയാണ് നടി അനിഘ സുരേന്ദ്രന്‍. തന്റെ കഥാപാത്രം അത്ര മാത്രമേ ഡിമാന്‍ഡ് ചെയ്യുന്നുണ്ടായിരുന്നുള്ളുവെന്നും അനിഘ പറയുന്നു.

സംവിധായകന്‍ അഭിലാഷ് ജോഷി വിളിച്ചിട്ട് ചെറിയ കഥാപാത്രമാണെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നുവെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു തവണ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിക്കുമല്ലോ എന്നോര്‍ത്താണ് അഭിനയിച്ചതെന്നും നടി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ കപ്പിന്റെ ഭാഗമായി മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അനിഘ സുരേന്ദ്രന്‍.

Also Read: എവര്‍ഗ്രീന്‍ മെമ്മറി; ആ രജിനികാന്ത് ചിത്രം ഒരുപാട് ഇഷ്ടമാണ്: മഞ്ജു വാര്യര്‍

‘കിങ്ങ് ഓഫ് കൊത്ത എന്ന സിനിമ ഒരു വലിയ സിനിമയാണ്. പക്ഷെ എനിക്ക് ആ സിനിമയില്‍ ആറ് ദിവസങ്ങള്‍ മാത്രമായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. എന്റെ ക്യാരക്ടര്‍ അത്ര മാത്രമേ ഡിമാന്‍ഡ് ചെയ്യുന്നുണ്ടായിരുന്നുള്ളു.

അഭിലാഷ് സാര്‍ വിളിച്ചിട്ട് ഇങ്ങനെ ചെറിയൊരു റോളുണ്ടെന്ന് പറഞ്ഞു. ചെറിയ കഥാപാത്രമാണെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല എനിക്ക് ദുല്‍ഖറിനൊപ്പം ഒരു തവണ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയാണല്ലോ.

Also Read: മമ്മൂക്കയാണ് എന്റെ റോൾ മോഡൽ, പക്ഷെ അഭിനയത്തിൽ ഞാൻ ഫോളോ ചെയ്യുന്നത് മറ്റൊരാളെ: കാളിദാസ് ജയറാം

അതും അദ്ദേഹത്തിന്റെ അനിയത്തി ആയിട്ടാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ആ സിനിമയിലേത് വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എനിക്ക് തോന്നി. അതുകൊണ്ടാണ് ആ സിനിമ ചെയ്തത്. പിന്നെ സിനിമയുടെ റെസ്പോണ്‍സ് നോക്കിയിട്ട് കാര്യമില്ല.

കുറേയാളുകള്‍ എന്റെ അടുത്ത് വന്ന് ആ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. എന്നെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടായിരുന്നു എന്നാണ് അവരൊക്കെ പറഞ്ഞത്. അതൊക്കെ നോര്‍മലായി നടക്കുന്നതാണ്. മിക്സ്ഡ് റെസ്പോണ്‍സ് വരുന്നത് വളരെ കോമണായ കാര്യമല്ലേ,’ അനിഘ സുരേന്ദ്രന്‍ പറയുന്നു.

Content Highlight: Anikha Surendran Talks About King Of Kotha Movie

Exit mobile version