ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ വലിയ ഹൈപ്പോടെ എത്തിയ ഒരു ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം പക്ഷേ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.
തിരക്കഥയും താരങ്ങളുടെ പ്രകടനവുമുള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ റിലീസിനെത്തിയ ചിത്രത്തിന് അപ്രതീക്ഷിത പരാജയം നേരിടേണ്ടി വന്നു.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു കിങ് ഓഫ് കൊത്ത നിര്‍മിച്ചത്. സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
ജോമോന്റെ സുവിശേഷങ്ങൾ ഇറങ്ങിയപ്പോൾ ആ നിവിൻ ചിത്രവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നു: സത്യൻ അന്തിക്കാട്
താന്‍ നിര്‍മിച്ച ഒരു ചിത്രം എന്ന നിലയില്‍ കിങ് ഓഫ് കൊത്തയുടെ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും തനിക്കാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
പ്രേക്ഷകര്‍ക്ക് ആ സിനിമയെ പറ്റി എന്ത് പരാതിയുണ്ടെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘ലക്കി ഭാസ്‌കര്‍’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍
‘ഓരോ സിനിമയും വലിയ പ്രതീക്ഷയോടെ തന്നെയാണ് നമ്മള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. കിങ് ഓഫ് കൊത്തയെ കുറിച്ച് പറഞ്ഞാല്‍ വലിയ കാന്‍വാസില്‍ ഒരുക്കിയ ഒരു ചിത്രമാണ്. സിനിമയെ കുറിച്ച് വലിയ പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഞാൻ അദ്ദേഹത്തെ മിസ് ചെയ്യുന്നു, എന്തൊരു ആക്ടറാണ്: മീര ജാസ്മിൻ
ലാര്‍ജ് സ്‌കെയിലില്‍ തന്നെയാണ് സിനിമ ചെയ്തത്. സിനിമയുടെ സംവിധായകന്‍ അഭിലാഷ് ജോഷി എന്റെ സുഹൃത്തായിരുന്നു. അവന്റേയും ആദ്യത്തെ സിനിമയാണ്.
പക്ഷേ എന്തുകൊണ്ടോ നമ്മള്‍ വിചാരിച്ച രീതിയില്‍ ചിത്രം വര്‍ക്കായില്ല. സിനിമയുടെ നിര്‍മാതാവ് എന്ന നിലയിലും നടനെന്ന നിലയിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നല്ല സിനിമകള്‍ നിര്‍മിക്കാന്‍ ഇനിയും ശ്രമിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.
വാത്സല്യത്തിന്റെ മറ്റൊരു ക്ലൈമാക്സിനെ കുറിച്ച് ഹനീഫിക്ക എന്നോട് പറഞ്ഞിരുന്നു: ജോണി ആന്റണി
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Dulquer Salmaan about King of kotha Failure