അതേ സുഖമാണോ നിങ്ങളും അനുഭവിക്കുന്നത് എന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യം എന്നെ വേദനിപ്പിച്ചു: അഞ്ജലി അമീര്‍

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരേ ആരോപണവുമായി നടി അഞ്ജലി അമീര്‍. സൂരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തന്നില്‍ കടുത്ത വിഷമം ഉണ്ടാക്കിയെന്നുമാണ് അഞ്ജലി അമീര്‍ പറഞ്ഞത്. ഒടുവില്‍ സുരാജ് തന്നോട് മാപ്പ് പറഞ്ഞുവെന്നും അഞ്ജലി അമീര്‍ പറഞ്ഞു. മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നടി കൂടിയാണ് അഞ്ജലി അമീര്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

ഞാന്‍ ശക്തയായ ഒരു വ്യക്തിയാണ്. എന്നാല്‍ ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തെ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്തു.

നില്‍ക്കള്ളിയില്ലാതെ A.M.M.A; ബാബുരാജിന്റെ രാജിക്കായി സമ്മര്‍ദ്ദം; സംഘടനയുടെ പ്രതിച്ഛായ മോശമാകുമെന്ന് താരങ്ങള്‍

ഒടുവില്‍ സുരാജ്, ക്ഷമാപണം നടത്തി. പിന്നീടൊരിക്കലും അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല. ആ നിലപാടിനെ ഞാന്‍ അഭിനന്ദിക്കുന്നു, അഞ്ജലി പറഞ്ഞു.

ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തിലുള്ളവരല്ലെന്നും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരാണെന്നും അഞ്ജലി പറഞ്ഞു. എന്നാല്‍ അസ്വീകാര്യമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു.

മോശമായി പെരുമാറി, ആ നടിയുടെ അമ്മ മുകേഷിനെ വീട്ടില്‍ നിന്ന് ആട്ടിപ്പായിച്ചു; ഗുരുതര ആരോപണവുമായി നടി സന്ധ്യ

‘ഇന്‍ഡസ്ട്രിയില്‍ നല്ല ആളുകളുണ്ട്, എന്നാല്‍ അതിനര്‍ത്ഥം വിട്ടുവീഴ്ചകളോ അഡ്ജസ്റ്റ്‌മെന്റുകളോ ചോദിക്കുന്നവരില്ല എന്നല്ല, അത്തരത്തിലുള്ള ആളുകളും ഉണ്ട്,’ അഞ്ജലി പറഞ്ഞു.

 

 

 

 

Exit mobile version