ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ആന്റണി വര്‍ഗീസ്. ലിജോയുടെ തന്നെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകളിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ പെപ്പെക്ക് സാധിച്ചു.
Also Read: ആ മലയാള നടന്റെ മുഖം കണ്ടാല്‍ അദ്ദേഹത്തിന്റെ സിനിമ മുഴുവനും ഞാന്‍ കാണാറുണ്ട്: ഹിപ്ഹോപ്പ് തമിഴ
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ആര്‍.ഡി.എക്‌സിലൂടെ ആക്ഷന്‍ ഹീറോ എന്ന ലേബലില്‍ പെപ്പെ അറിയപ്പെടാന്‍ തുടങ്ങി. സിനിമയിലേക്ക് വരാന്‍ തന്നെ ഏറ്റവുമധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്ത നടനെക്കുറിച്ച് സംസാരിക്കുകയാണ് പെപ്പെ. ചെറുപ്പം മുതലെ വിജയ്‌യുടെ സിനിമകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് പെപ്പെ പറഞ്ഞു. ഇളയദളപതി എന്ന ടൈറ്റില്‍ വിജയ്ക്ക് ഉണ്ടായിരുന്ന സമയം മുതല്‍ ദളപതിയാകുന്ന വരെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു.
സ്‌ക്രീനില്‍ വിജയ്‌യുടെ ഫൈറ്റുകള്‍ കാണുന്ന സമയത്ത് സ്‌ക്രീനില്‍ തന്നെത്തന്നെ സങ്കല്പിക്കാറുണ്ടെന്നും വിജയ് ആയി മാറാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ടായിരുന്നെന്നും പെപ്പെ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തന്നെ വളരെയധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ടെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെപ്പെ ഇക്കാര്യം പറഞ്ഞത്.
Also Read: ഫഹദ് ഫാസിലിന്റെ വലിയ വിജയമായ ആ സിനിമ വ്യക്തിപരമായി എനിക്ക് നഷ്ടമായിരുന്നു: നിര്‍മാതാവ്
‘സിനിമയിലേക്ക് വരാന്‍ എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തത് വിജയ് ആണെന്ന് പറയാം. ഇളയദളപതിയുടെ വലിയ ഫാനാണ് ഞാന്‍. ഇപ്പോള്‍ പുള്ളിയെ ദളപതി എന്നാണ് വിളിക്കുന്നത്. പക്ഷേ എന്റെ വായില്‍ ഇളയദളപതി എന്നേ വരൂ. അങ്ങനെ വിളിച്ച് ശീലിച്ചുപോയി. കട്ട വിജയ് ഫാന്‍ എന്നൊക്കെ പറയുന്ന ലെവലില്‍ ക്രേസ് ഉണ്ട്. വിജയ്‌യുടെ എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ആദ്യദിവസം തന്നെ കാണാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.
സ്‌ക്രീനില്‍ പുള്ളിയുടെ ഓരോ ഫൈറ്റ് സീനിലും ഞാന്‍ എന്നെത്തന്നെ പലപ്പോഴും സങ്കല്പിക്കാറുണ്ട്. എന്ത് കിടിലം ഫൈറ്റാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വിജയ് ആയി മാറാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന വരെ ആഗ്രഹിച്ചിട്ടുണ്ട്. എന്നെ ഏറ്റവും ഇന്‍ഫ്‌ളുവന്‍സ് ചെയ്ത നടന്‍ വിജയ് ആണെന്ന് ഒരു മടിയുമില്ലാതെ പറയാന്‍ പറ്റും,’ പെപ്പെ പറഞ്ഞു.
Content Highlight: Antony Varghese saying that he is a big fan of Vijay