ആ മലയാള നടന്റെ മുഖം കണ്ടാല്‍ അദ്ദേഹത്തിന്റെ സിനിമ മുഴുവനും ഞാന്‍ കാണാറുണ്ട്: ഹിപ്ഹോപ്പ് തമിഴ

താന്‍ കണ്ടിട്ടുള്ള മലയാള സിനിമകളെ കുറിച്ചും തനിക്ക് ഇഷ്ടമുള്ള മലയാള നടനെ കുറിച്ചും പറയുകയാണ് ഹിപ്‌ഹോപ്പ് തമിഴ. മലയാളികള്‍ക്ക് പോലും ഏറെ പരിചിതനായ തമിഴ് റാപ് ഗായകരില്‍ ഒരാളാണ് ആദിയെന്ന ഹിപ്‌ഹോപ്പ് തമിഴ.

ടൊവിനോ നായകനായ മായാനദി സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ വിഷമം തോന്നിപ്പിക്കുന്ന സിനിമകള്‍ കാണാന്‍ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോഹന്‍ലാല്‍ ചിത്രമായ നേരും പൃഥ്വിരാജിന്റെ ജനഗണമനയും കണ്ടിട്ടുണ്ടെന്നും ആദി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഫഹദ് ഫാസിലിന്റെ വലിയ വിജയമായ ആ സിനിമ വ്യക്തിപരമായി എനിക്ക് നഷ്ടമായിരുന്നു: നിര്‍മാതാവ്

‘മലയാളത്തില്‍ മായാനദിയെന്ന സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ എനിക്ക് വിഷമം തോന്നിക്കുന്ന സിനിമകള്‍ കാണാന്‍ ഇഷ്ടമല്ല. പക്ഷെ ഇടക്കൊക്കെ അറിയാതെ ഏതെങ്കിലും സാഡ് ആയ സിനിമ എന്നോട് കണ്ടുപോകാറുണ്ട്. അത് എന്നെ വല്ലാതെ എഫക്ട് ചെയ്യുകയും ചെയ്യാറുണ്ട്.

എനിക്ക് സിനിമ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. നല്ല ഹാപ്പിയായ ജോളിയായ സിനിമകള്‍ ഞാന്‍ എപ്പോഴും കാണാറുണ്ട്. അതല്ലാത്ത സാഡായ ചില സിനിമകള്‍ സത്യത്തില്‍ ഞാന്‍ അറിയാതെ കണ്ടു പോകുന്നതാണ്. പിന്നെ മലയാള സിനിമകളില്‍ ഏതൊക്കെ കണ്ടിട്ടുണ്ടെന്ന് ചോദിച്ചാല്‍, മോഹന്‍ലാല്‍ സാറിന്റെ നേര് എന്നൊരു സിനിമയും ജനഗണമനയും കണ്ടിരുന്നു.

Also Read: ഞാന്‍ മിക്ക ദിവസങ്ങളിലും ഓര്‍ക്കാറുള്ളത് ആ സംവിധായകനെ: അദ്ദേഹത്തെ ഇടക്ക് സ്വപ്നം കാണാറുണ്ട്: മോഹന്‍ലാല്‍

എനിക്ക് നടന്‍ പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമ ഞാന്‍ സ്ഥിരം കാണാറുണ്ട്. ടി.വിയില്‍ അദ്ദേഹത്തിന്റെ മുഖം വന്നാല്‍ ഞാന്‍ ഉറപ്പായും ആ സിനിമ മുഴുവന്‍ കാണും. ഒ.ടി.ടിയില്‍ ആണെങ്കിലും അത്തരത്തില്‍ അദ്ദേഹത്തിന്റെ മുഖം കണ്ട് സിനിമ കണ്ടിട്ടുണ്ട്.

എനിക്ക് പൃഥ്വിരാജിനെ പോലെ തന്നെയാണ് നടന്‍ ടൊവിനോയും. അദ്ദേഹത്തിന്റെ സിനിമയും ഞാന്‍ കാണാറുണ്ട്. എല്ലാ ഭാഷയിലെ സിനിമകളും എനിക്ക് കാണാന്‍ ഇഷ്ടമാണ് എന്നതാണ് സത്യം. എന്നാല്‍ മലയാളമാണെങ്കില്‍ എനിക്ക് എളുപ്പം മനസിലാകും. സബ് ടൈറ്റില്‍ ഇല്ലെങ്കില്‍ പോലും മലയാളം മനസിലാകാറുണ്ട്,’ ഹിപ്‌ഹോപ്പ് തമിഴ പറഞ്ഞു.

Content Highlight: Hiphop Tamizha Talks About His Fav Malayalam Actor

Exit mobile version