കിഷ്‌ക്കിന്ധാ കാണ്ഡം; ട്രെയ്‌ലറില്‍ കണ്ട ചിലത് ഒറിജിനലല്ല; സിനിമയില്‍ എല്ലാം ഒറിജിനലാക്കാന്‍ പറ്റില്ലല്ലോ: അപര്‍ണ

അപര്‍ണ ബാലമുരളി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. അപര്‍ണ മുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഫാമിലി ത്രില്ലര്‍, ഡ്രാമയായിട്ടാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’ സംവിധായകന്‍ ഒരുക്കിയത്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി.

Also Read: ചുറ്റികയുമായി സൈമണ്‍; സെറ്റിലെ വീഡിയോ ലീക്കായി രജിനികാന്ത് ചിത്രം

‘കിഷ്‌ക്കിന്ധാ കാണ്ഡത്തിന്റെ ട്രെയ്‌ലറിലൊക്കെ കുരങ്ങിനെ കാണുന്നുണ്ടല്ലോ. അതുകൊണ്ടാണ് സിനിമയുടെ പേരില്‍ എ ടെയില്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്നും നല്‍കിയത്. ട്രെയ്‌ലറില്‍ പറയുന്നത് പോലെ ഹനുമാനും സുഗ്രീവനും ഒഴിച്ച് ബാക്കിയെല്ലാ വാനരപ്പടയും അവിടെയുണ്ട്.

അത് ആ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ആ ലൊക്കേഷന്‍ സിനിമയുടെ ഒരു പ്രത്യേകതയാണ്. അത് വളരെ രസകരമായി ആ സിനിമയില്‍ വര്‍ക്കായിട്ടുണ്ട് എന്നതാണ് കാര്യം. സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ ലൊക്കേഷന്‍ തന്നെയാണ്.

ആ സിനിമയിലെ സുഗ്രീവന്‍ ആരാണെന്ന് ചോദിച്ചാല്‍, അങ്ങനെ ആര്‍ക്കും നമ്മള്‍ ഒരു ടാഗ് കൊടുത്തിട്ടില്ല എന്നതാണ് സത്യം. ത്രീ വൈസ് മങ്കീസ് എന്ന് പറയുന്നുണ്ടെന്നേയുള്ളൂ. പക്ഷെ ഇപ്പോഴും ഞങ്ങളില്‍ ആരാണ് മങ്കീസ് എന്നത് ഞങ്ങളുടെ തര്‍ക്കത്തില്‍ വരാറുണ്ട്.

Also Read: അന്ന് ലൊക്കേഷനിൽ എത്തിയപ്പോൾ കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് കണ്ടത്: സിബി മലയിൽ

ഒന്നര വര്‍ഷം മുമ്പാണ് ഞാന്‍ ഈ സിനിമയുടെ കഥ കേള്‍ക്കുന്നത്. ബാഹുലേട്ടനും ദിന്‍ജിത്തേട്ടനും വന്നിട്ടാണ് കഥ പറഞ്ഞത്. കഥ കേട്ടയുടനെ ഞാന്‍ യെസ് പറയുകയായിരുന്നു. അത്രയും കിടിലനായിട്ടായിരുന്നു ബാഹുലേട്ടന്‍ ആ കഥ നരേറ്റ് ചെയ്തത്.

നമ്മള്‍ കണ്ടിട്ടില്ലാത്ത കുറേ എലമെന്റ്‌സ് ആ സിനിമയിലുണ്ട്. ട്രെയ്‌ലറില്‍ കണ്ട കുരങ്ങന്മാര്‍ ഒറിജിനലാണോയെന്ന് ചോദിച്ചാല്‍, ചിലത് ഒറിജിനലല്ല. സിനിമയല്ലേ, എല്ലാം ഒറിജിനലാക്കാന്‍ പറ്റില്ല (ചിരി). വല്ല മാന്തോ കടിയോ കിട്ടി കഴിഞ്ഞാല്‍ ഒരു സുഖമുണ്ടാകില്ല,’ അപര്‍ണ ബാലമുരളി പറയുന്നു.

Content Highlight: Aparna Balamurali Talks About Kishkindha Kaandam Movie

 

 

 

 

Exit mobile version