ആസിഫിക്കയുടെ ആ സീന്‍ കണ്ട് ഞാന്‍ കരഞ്ഞുപോയി, അദ്ദേഹത്തിന്റെ ഈ യാത്രയില്‍ അഭിമാനം: അപര്‍ണ ബാലമുരളി

/

സണ്‍ഡേ ഹോളിഡേ, തൃശിവപേരൂര്‍ ക്ലിപ്തം, ബി ടെക്, ഏറ്റവും ഒടുവില്‍ കിഷ്‌കിന്ധാകാണ്ഡം. ആസിഫ് അലി-അപര്‍ണ ബാലമുരളി കോമ്പോയില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ് ഇവയൊക്കെയും.

ഒരു അഭിനേതാവ് എന്ന നിലയില്‍ ആസിഫ് അലിയുടെ കരിയറും വളര്‍ച്ചയും ഏറ്റവും അടുത്ത് നിന്ന് കണ്ട ഒരാളാണ് അപര്‍ണ. സിനിമയില്‍ അപര്‍ണയുടെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണ് ആസിഫ്.

ഒരു നടനെന്ന നിലയിലുള്ള ആസിഫിന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ.

ആസിഫ് അലിയോട് അഭിനയത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചോ ഒന്നും ചോദിക്കാറില്ലെന്നും പക്ഷേ അദ്ദേഹം ചെയ്യുന്ന ഓരോ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നുമാണ് അപര്‍ണ പറയുന്നത്.

മഞ്ഞുമ്മലെ ചെക്കന്‍മാരും രംഗണ്ണനും തൂക്കിയ വര്‍ഷം; 2024 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമകള്‍

‘ ഇക്ക ചെയ്യുന്ന സിനിമകള്‍ തലവനാണെങ്കിലും ഏത് സിനിമയാണെങ്കിലും സര്‍ട്ടിലായിട്ടുള്ള അദ്ദേഹത്തിന്റെ ഓരോ റിയാക്ഷന്‍സ് കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്.

ഏത് സിനിമ എടുത്താലും അങ്ങനെയാണ്. ഉയരെയിലെ കഥാപാത്രമൊക്കെ അത്രയും ബ്യൂട്ടിഫുള്ളായിട്ടാണ് ചെയ്തിട്ടുള്ളത്. പേഴ്‌സണലി എനിക്ക് ഇക്കായെ അറിയാം. ഞങ്ങള്‍ ഫാമിലി സുഹൃത്താണ്. അതുകൊണ്ട് തന്നെ പേഴ്‌സണലി എനിക്ക് ഒരുപാട് സന്തോഷം തോന്നും.

പുഷ്പ 2 വ്യാജപതിപ്പ് യൂട്യൂബില്‍; ചിത്രം കണ്ടത് 26 ലക്ഷം പേര്‍

നമ്മള്‍ രണ്ട് പേരും അങ്ങനെയാണ്. എന്റെ സിനിമ കണ്ടാലും ഇക്ക എന്നോട് അതിനെ കുറിച്ച് പറയും. കിഷ്‌ക്കിന്ധയിലില്‍ അച്ഛനുമായുള്ള ആസിഫ് ഇക്കയുടെ അവസാന കോണ്‍വര്‍സേഷന്‍ സീനൊക്കെ എപ്പോള്‍ കാണുമ്പോഴും ഞാന്‍ കരഞ്ഞുപോകും.

ആ സീന്‍ എന്നെ വല്ലാതെ ഇമോഷണലാക്കും. അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ പ്രൗഡ് ആണ്., അപര്‍ണ പറയുന്നു.

Content Highlight: Aparna Balamurali about Asif Ali

Exit mobile version