ലോകത്ത് എവിടെ ചെന്നാലും ദൂരത്ത് നിന്ന് ‘പുയ്യാപ്ലേ’ എന്ന ഒരു വിളി കേള്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷമുണ്ട്: ആസിഫ് അലി

സ്വന്തം നാടിനെ കുറിച്ചും ആ നാടിനോടും വീടിനോടുമുള്ള സ്‌നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആസിഫ്.

തൊടുപുഴ സ്വദേശിയായ ആസിഫിന്റെ പങ്കാളിയുടെ വീട് കണ്ണൂരാണ്. കണ്ണൂരിനെ കുറിച്ചും ആ നാടിനോടുള്ള സ്‌നേഹത്തെ കുറിച്ചുമൊക്കെയാണ് ആസിഫ് സംസാരിക്കുന്നത്.

ലോകത്ത് എവിടെ ചെന്നാലും ദൂരത്ത് നിന്ന് ‘പുയ്യാപ്ല’ എന്ന ഒരു വിളി കേള്‍ക്കുമ്പോള്‍ തന്നെ ഏറെ സന്തോഷം തോന്നുമെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറയുന്നു.

കണ്ണൂരിലെ ഫുട്‌ബോള്‍ ലീഗിന്റെ ഭാഗമായതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആസിഫിന്റെ മറുപടി.

‘ ഞാന്‍ ഫുട്‌ബോള്‍ താരമോ ആരാധകനോ അല്ല. ലോകകപ്പ് സമയത്ത് മാത്രം കളി കാണും. ഇത്രയും ജനങ്ങളുള്ള ഇന്ത്യയ്ക്ക് ലോകകപ്പിന് യോഗ്യത നേടാനാവാത്തത് ദു:ഖകരമാണ്.

എന്റെ പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്ന് തീരുമാനിച്ചത് അദ്ദേഹം, ആദ്യം കണ്ട പേര് റോഷന്‍ ലാല്‍ എന്ന്: മോഹന്‍ലാല്‍

കേരളത്തില്‍ ഒരുപാട് ഫുട്‌ബോള്‍ ആരാധകരുണ്ട്. ഈ കളിയെ ഭ്രാന്തമായി ഇഷ്ടപ്പെടുന്നവര്‍. അങ്ങനെയുള്ള നാട്ടില്‍ ഒരു ഫുട്‌ബോള്‍ ലീഗ് എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ അതില്‍ പങ്കാളിയാവണമെന്ന് തോന്നി.

അങ്ങനെ കണ്ണൂര്‍ ടീമിന്റെ ഭാഗമായി. കണ്ണൂര്‍ എന്റെ പ്രിയപ്പെട്ട ഇടമാണ്. എന്റെ രണ്ടാം വീട്. ലോകത്ത് എവിടെ ചെന്നാലും ദൂരത്ത് നിന്ന് പുയ്യാപ്ല എന്ന ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ ഏറെ സന്തോഷം തോന്നും.’ ആസിഫ് പറയുന്നു.

പരമാവധി സമയം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും ആസിഫ് പറയുന്നു. ഇപ്പോള്‍ വാരാന്ത്യങ്ങളില്‍ അവര്‍ കൂടെ വന്നു നില്‍ക്കും.

ഓരോ സിനിമയ്‌ക്ക് വേണ്ടി ഓരോ കഥാപാത്രമായി ജീവിക്കുകയാണ് ആ നടൻ: ഖാലിദ് റഹ്മാൻ

ഷൂട്ടിന്റെ ഇടവേളകളില്‍ കാരവനില്‍ ഒരുമിച്ചിരിക്കും. വണ്ടി ഓടിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്നിട്ടും ഡ്രൈവറെ വെച്ചത് കുട്ടികളുടെ കൂടെ കൂടുതല്‍ സമയം കിട്ടാന്‍ വേണ്ടിയാണ്.

ഈയിടെ എനിക്കൊരു അപകടം സംഭവിച്ച് നാല് മാസം കിടപ്പിലായി. അന്ന് അവര്‍ക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ചു,’ ആസിഫ് പറയുന്നു.

Content Highlight: Asif Ali About His Second Home and Kannur

Exit mobile version