നേരെ മമ്മൂക്കയുടെ അടുത്തേക്ക്; വര്‍ഷത്തിന്റെ തുടക്കം ഗംഭീരമായതില്‍ സന്തോഷം: ആസിഫ്

/

രേഖാചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ആസിഫ് അലി. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ്.

നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റിലീസിനെത്തിയ സിനിമ മികച്ച പ്രതികരണം നേടുന്നത് സന്തോഷമാണെന്നും ആസിഫ് പറഞ്ഞു.

മമ്മൂക്കയെ കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നേരെ അങ്ങോട്ട് ചെല്ലണമെന്നാണ് പറഞ്ഞതെന്നായിരുന്നു ആസിഫിന്റെ മറുപടി.

എപ്പോഴും സംഭവിക്കുന്ന ഒരു സിനിമയല്ല രേഖാചിത്രം എന്നാണ് എല്ലാവരും പറയുന്നത്. തീര്‍ച്ചയായിട്ടും ഇത് ജോഫിന്റെ മാജിക് ആണ്. രണ്ട് സിനിമകള്‍ മാത്രമാണ് ജോഫിന്‍ ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല.

‘2025 ലെ ആദ്യ ഹിറ്റ് ആസിഫ് വക’; രേഖാചിത്രം പ്രേക്ഷക പ്രതികരണം

തിയേറ്ററില്‍ എല്ലാവരുടെയും ഒപ്പമിരുന്നു സിനിമ കണ്ടാല്‍ മാത്രമേ നമ്മള്‍ ചെയ്തത് നല്ലതാണോ അല്ലയോയെന്ന് മനസിലാകൂ. ഇനി ധൈര്യമായി പ്രൊമോഷന്‍സിന് ഇറങ്ങാം, ആളുകളോട് സിനിമ കാണാന്‍ നിര്‍ബന്ധിക്കാം.

ഈ വര്‍ഷം തുടക്കം നല്ല രീതിയിലായതില്‍ സന്തോഷമുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

2025 ലെ ആദ്യ ഹിറ്റ് ആസിഫ് അലി വകയാണെന്നും സ്ലോ പേസില്‍ പോകുന്ന ചിത്രം രണ്ടാം പകുതിയില്‍ ഞെട്ടിച്ചുകളഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അവസാനത്തെ അരമണിക്കൂര്‍ ഗംഭീരമാണെന്നും പ്രേക്ഷകര്‍ പറയുന്നു.

ആസിഫ്, അനശ്വര എന്നിങ്ങനെ അഭിനേതാക്കളുടെ പ്രതികരണവും ചില സര്‍പ്രൈസ് റോളുകളും സിനിമയെ ലിഫ്റ്റ് ചെയ്‌തെന്നും ചിലര്‍ പറയുന്നു.

കാതോടൂകാതോരം കണക്ഷനും റിയല്‍ ലൈഫ് ഇന്‍സിഡന്റുമായുള്ള കണക്ഷനൊക്കെ ഗംഭീരമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. അതുപോലെ പഴയകാലഘട്ടം റീബില്‍ട്ട് ചെയ്തതും എ.ഐ പരിപാടികളും ഏറെ മികവോടെ ചെയ്തിരിക്കുന്നുവെന്നാണ് ചിലരുടെ പ്രതികരണം.

മറ്റൊരാളുടെ പരാജയത്തിലൂടെയല്ലല്ലോ നമ്മള്‍ ജയിക്കേണ്ടത്; പടം കൂവിത്തോല്‍പ്പിച്ചിരുന്ന ചില നടന്മാരുടെ ഫാന്‍സുകളെ കുറിച്ച് ടൊവിനോ

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, സെറിന്‍ ഷിഹാബ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Asif Ali First Response after Rekhachitram Release

 

Exit mobile version