മലയാള സിനിമയിലെ പുതുതലമുറ നടന്മാര്‍ക്കിടയിലുള്ള ബോണ്ടിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ടൊവിനോ.
മുന്‍പ് മലയാള സിനിമയില്‍ ഒരു നടന്റെ സിനിമ റലീസ് ചെയ്യുമ്പോള്‍ തിയേറ്ററില്‍ ആ പടത്തെ കൂവിത്തോല്‍പ്പിക്കാനായി മറ്റ് ചില നടന്മാരുടെ ഫാന്‍സുകാര്‍ വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും ടൊവിനോ മറുപടി നല്‍കി.
പുറമെ നിന്ന് നോക്കുന്നവര്‍ക്കാണ് താരങ്ങള്‍ക്കിടയില്‍ ഈഗോയും മത്സരവും ഉണ്ടെന്ന് തോന്നുന്നതെന്നും പുതിയ തലമുറയിലെ നടന്മാര്‍ക്കിടയില്‍ അതില്ലെന്നും ടൊവിനോ പറഞ്ഞു.
‘ ഞാനും രാജുവേട്ടനും ഞാനും ബേസിലുമായിട്ടുമൊക്കെയുള്ള സൗഹൃദമായിരിക്കും ഒരു പക്ഷേ ആളുകള്‍ കൂടുതല്‍ സംസാരിക്കുന്നത്. പക്ഷേ അതല്ലാതെ ആസിഫുമായിട്ടും ദുല്‍ഖറുമായിട്ടും ഉണ്ണിയുമായിട്ടുമൊക്കെ എനിക്ക് നല്ല സൗഹൃദമുണ്ട്.
പണ്ടത്തെ സിനിമകളിലെ ഇമോഷണല്‍ ലയേഴ്‌സൊന്നും ഇന്നത്തെ പല പടത്തിലും ഇല്ല: ഷെയിന്‍ നിഗം
ഞങ്ങള്‍ക്ക് പരസ്പരം റിലേറ്റ് ചെയ്യാവുന്ന കാര്യങ്ങളുണ്ട്. പരസ്പരം പറയാവുന്ന കഥകള്‍, എക്‌സ്പീരിയന്‍സ് എല്ലാം ഉണ്ട്. അതുപോലെ എന്റെ സുഹൃത്താണ് സണ്ണി.
ഞാനും സണ്ണിയുമൊക്കെ ഒരു ദിവസം വെറുതെ വര്‍ത്താനം പറഞ്ഞിരിക്കാനൊക്കെ പോകും. അത്തരത്തില്‍ ഒരുപാട് സുഹൃത്തുക്കള്‍ സിനിമയിലുണ്ട്,’ ടൊവിനോ പറഞ്ഞു.
സുഹൃത്ത് ബന്ധത്തിനിടെ പ്രൊഫഷണല്‍ ഈഗോ ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് പുറത്തുനിന്ന് നോക്കുന്നവര്‍ക്കാണ് അങ്ങനെ ഈഗോ എന്നൊക്കെ തോന്നുന്നതെന്നും അകത്തുള്ള തങ്ങള്‍ക്കിടയില്‍ അതില്ലെന്നുമായിരുന്നു ടൊവിനോയുടെ മറുപടി.
പണ്ട് സൂപ്പര്‍താരങ്ങളുടെ സിനിമകളെ കൂവിത്തോല്‍പ്പിക്കാന്‍ മറ്റൊരു നടന്റെ ഫാന്‍സിനെ ഇറക്കുന്നു, വേറെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ഇറങ്ങുന്ന പോലുള്ള കാര്യങ്ങളുണ്ടായിരുന്നു. യങ് സ്‌റ്റേഴ്‌സ് വന്ന ശേഷമുള്ള ഏറ്റവും നല്ല ട്രെന്‍ഡ് ആ സംഭവം ഇപ്പോള്‍ ഇല്ല എന്നതാണ് അതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്
ആരും എന്നെ എഴുതി തള്ളിയില്ല, പലരും പങ്കുവെച്ചത് ആ ഒരു വിഷമമായിരുന്നു: ആസിഫ് അലി
എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ സെവന്‍ത് ഡേ, മൊയ്തീന്‍ തുടങ്ങിയ സിനിമയിലേക്കൊക്കെ എന്നെ കൊണ്ടുവരുന്നത് രാജുവേട്ടനാണ്. ഇപ്രാശ്യം എമ്പുരാന്റെ ഒരു സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഭയങ്കര ഇംപ്രൂവ്‌മെന്റ് ഉണ്ട് കേട്ടോ എന്ന് രാജുവേട്ടന്‍ പറഞ്ഞു.
എന്റെ സ്പിരിറ്റ് ഭയങ്കര ഹൈ ആക്കി തന്ന ഒരു കാര്യമായിരുന്നു അത്. ഡിക്ഷനും പ്രനൗണ്‍സിയേഷനും എല്ലാം അടിപൊളിയാണെന്ന് പറഞ്ഞു. അത് തരുന്ന കോണ്‍ഫിഡന്‍സ് വലുതാണ്.
എമ്പുരാനെ കുറിച്ച് രാജുവേട്ടന് ധാരണയുണ്ട്. എന്താണ് അച്ചീവ് ചെയ്യേണ്ടതെന്നും എങ്ങനെ ഷൂട്ട് ചെയ്യേണ്ടത് എന്നൊക്കെ അദ്ദേഹത്തിന് അറിയാം. അതില്‍ അഭിനയിക്കുന്ന എനിക്കൊന്നും ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas About Frienship with Co Stars and Bonding