ആ സീനിൽ ലാലേട്ടന്റെ റിയാക്ഷൻ കണ്ട് നമ്മൾ ചിരിക്കാൻ കാരണം ആ നടന്റെ പെർഫോമൻസ്: ബേസിൽ ജോസഫ്

മലയാള സിനിമയിൽ ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുള്ള ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, ശോഭന, ശ്രീനിവാസൻ തുടങ്ങി വമ്പൻ താരനിര ഒന്നിച്ചിരുന്നു.

Also Read: ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടി, നിലത്ത് വീണ് കരഞ്ഞപ്പോള്‍ ‘നീ നല്ല നടിയാണല്ലോ’യെന്ന് പറഞ്ഞ് പരിഹസിച്ചു; മുകേഷില്‍ നിന്ന് നേരിട്ട ക്രൂരതകളെ കുറിച്ച് സരിത

ചിത്രത്തിലെ പാട്ടുകൾക്കും കോമഡി സീനുകൾക്കുമെല്ലാം ഇന്നും വലിയ ആരാധകരുണ്ട്. ചിത്രത്തിൽ കുതിരവട്ടം പപ്പുവും മോഹൻലാലും ഒന്നിച്ചുള്ള സൂപ്പർ ഹിറ്റ്‌ കോമഡി രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.


ഹ്യൂമർ ചെയ്യുമ്പോൾ എനർജി വളരെ പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് ബേസിൽ. ആ സീനിൽ മോഹൻലാലിന്റെ റിയാക്ഷൻ കണ്ടിട്ടാണ് പ്രേക്ഷകർ ചിരിക്കുന്നതെന്നും അതിന് കാരണം കുതിരവട്ടം പപ്പുവിന്റെ പ്രകടനമാണെന്നും ബേസിൽ പറയുന്നു. രണ്ട് പേരും നന്നായി പെർഫോം ചെയ്യുമ്പോഴാണ് പ്രേക്ഷകർക്ക് അത് വർക്കാവുകയെന്നും ബേസിൽ ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.

‘ഹ്യൂമർ ചെയ്യുമ്പോൾ എനർജി വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇങ്ങനെ പമ്പായി നിൽക്കണം. തേന്മാവിൻ കൊമ്പത്തിലെ, താനാരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്, എന്ന സാധനം പപ്പു ചേട്ടൻ അങ്ങനെ ചെയ്യുമ്പോൾ പ്രേക്ഷകർ ചിരിക്കുന്നത് ലാലേട്ടന്റെ റിയാക്ഷൻ കണ്ടിട്ടാണ്.


അത് കണ്ടിട്ടാണ് നമ്മൾ ചിരിക്കുന്നത്. ആ റിയാക്ഷൻ ഇടാനുള്ള സാധനം പപ്പു ചേട്ടൻ അവിടെ നിന്ന് നൽകിയാൽ മാത്രമേ ലാലേട്ടന് അത് തരാൻ പറ്റുള്ളൂ. അതിത്തിരി മോശം പെർഫോമൻസാണെങ്കിൽ ചിലപ്പോൾ നന്നായി റിയാക്ഷൻ ഇടാനും പറ്റില്ല നമുക്ക് ചിരിക്കാനും പറ്റില്ല.

Also Read: ആ മോഹന്‍ലാല്‍ ചിത്രം ഞാന്‍ വേണ്ടെന്ന് വെച്ചതായിരുന്നു, പ്രയോജനമില്ലാത്ത സിനിമകള്‍ എന്തിന് ചെയ്യണമെന്ന് തോന്നി: അശോകന്‍

അപ്പോൾ നമുക്ക് ആ ചിരി റിലേറ്റ് ചെയ്യാൻ പറ്റില്ല. ഇയാൾ എന്തിനാണ് ഇത്ര ഓവറായി റിയാക്ട് ചെയ്യുന്നതെന്ന് നമ്മൾ വിചാരിക്കും. രണ്ട് പേരും അവിടെ തകർക്കുമ്പോഴാണ് രണ്ടും കോംപ്ലിമെന്റ് ചെയ്യുന്നത്. അതാണ് ഹ്യൂമർ. അത് നന്നായി പ്രേക്ഷകർക്ക് വർക്കാവണം,’ബേസിൽ പറയുന്നു.

 

Content Highlight: Basil Joseph Talk About Mohanlal’s Reaction In Thenmavin Komabathu Movie

Exit mobile version