റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്‍ 2007ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഹലോ. പാര്‍വതി മെല്‍ട്ടണ്‍ നായികയായി എത്തിയ സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, കെ.ബി. ഗണേഷ് കുമാര്‍, മധു, സംവൃത സുനില്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഹലോയില്‍ നടന്‍ അശോകന്‍ ഒരു കാമിയോ റോളില്‍ എത്തിയിരുന്നു. സെബാസ്റ്റിയന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ സിനിമയില്‍ എത്തിയത്.
എന്നാല്‍ താന്‍ വേണ്ടെന്ന് വെച്ച സിനിമയായിരുന്നു അതെന്ന് പറയുകയാണ് അശോകന്‍. സിനിമ ഒഴിവാക്കിയത് മറ്റൊന്നും കൊണ്ടല്ലെന്നും ‘പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് പത്മരാജന്‍ സാര്‍ പലപ്പോഴും പറയുമായിരുന്നു എന്നാണ് അശോകന്‍ പറയുന്നത്.
ഒരു സീനോ രണ്ട് സീനോയുള്ള ഗസ്റ്റ് അപ്പിയറന്‍സുള്ള സിനിമയാണെങ്കില്‍ കൂടി അതിന് എന്തെങ്കിലും പ്രാധാന്യമുണ്ടെങ്കിലേ ചെയ്യാന്‍ പാടുള്ളൂ എന്ന് അദ്ദേഹം അന്നേ ഉപദേശിച്ചിരുന്നു. സംവിധായകരുടെ നിര്‍ബന്ധത്തിലാണ് ഹലോയില്‍ താന് അഭിനയിച്ചതെന്നും അശോകന്‍ പറഞ്ഞു.
Also Read: ദൃശ്യം ഷൂട്ടിങ്ങിനിടെ സിദ്ദിഖ് മോശമായി പെരുമാറിയോ; മറുപടിയുമായി ആശ ശരത്ത്
‘പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് പത്മരാജന്‍ സാര്‍ പലപ്പോഴും പറയുമായിരുന്നു. അത് എനിക്ക് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം അന്നേ പറയാറുള്ളത്. ഒരു സീനോ രണ്ട് സീനോയുള്ള ഗസ്റ്റ് അപ്പിയറന്‍സുള്ള സിനിമയാണെങ്കില്‍ കൂടി അതിന് എന്തെങ്കിലും പ്രാധാന്യമുണ്ടെങ്കിലേ ചെയ്യാന്‍ പാടുള്ളു. അത്തരം വേഷങ്ങള്‍ ചെയ്യരുതെന്നല്ല സാര്‍ പറഞ്ഞത്.
Also Read: ഇപ്പോള്‍ ബ്രേക്കെടുത്താല്‍ ബ്രേക്കില്‍ തന്നെ ഇരിക്കേണ്ടി വരുമെന്ന് മമ്മൂക്ക: നിഖില വിമല്‍
എന്നാല്‍ പിന്നീട് റാഫിയും മെക്കാര്‍ട്ടിനും എന്നെ വിളിച്ച് കണ്‍വിന്‍സ് ചെയ്യിക്കുകയായിരുന്നു. അവരുടെ നിര്‍ബന്ധത്തിലാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. ആ കഥാപാത്രത്തെ കുറിച്ച് സിനിമ വരുമ്പോള്‍ അറിയാമെന്നായിരുന്നു ഇരുവരും പറഞ്ഞത്.
‘നീ സാബു അല്ലേടാ’ എന്ന ഒരു ഡയലോഗായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അതിന് ഇത്രയും മൈലേജ് ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപക്ഷെ ആ കഥാപാത്രം ചെയ്തില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ. പടം സൂപ്പര്‍ ഹിറ്റായിരുന്നല്ലോ,’ അശോകന്‍ പറഞ്ഞു.
ന്നു