ആ സീനിൽ ലാലേട്ടൻ എന്തിനാണ് കൈകൊട്ടി ചിരിക്കുന്നതെന്ന് എനിക്കറിയില്ല: ബ്ലെസി

പത്മരാജന്‍, ഭരതന്‍ എന്നിവരുടെ ശിഷ്യനായി സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. മാനുഷിക വികാരങ്ങളെ പിടിച്ച് കുലുക്കുന്ന രീതിയിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്യാറുള്ളത്. ബ്ലെസിയുടെ കാഴ്ച, പ്രണയം, ഭ്രമരം, തന്മാത്ര, തുടങ്ങിയ ചിത്രങ്ങള്‍ അത്രമേല്‍ മനോഹരമാണെങ്കിലും വീണ്ടും കാണാന്‍ ഉള്ള ധൈര്യം പല പ്രേക്ഷകര്‍ക്കും ഇന്നും ഇല്ല.

മമ്മൂട്ടി എന്റെ സുഹൃത്തിന്റെ അച്ഛനായി മാറിയത് ആ സിനിമയ്ക്ക് ശേഷമാണ്: സത്യൻ അന്തിക്കാട്

ബ്ലെസി സംവിധാനം ചെയ്ത് 2009 തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഭ്രമരം. മോഹന്‍ലാല്‍ ശിവന്‍ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത് ബ്ലെസി തന്നെയാണ്. മോഹൻലാലിന്റെ അതിഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു ഭ്രമരം.

ഭ്രമരത്തിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി. ഭ്രമരത്തിൽ മോഹൻലാൽ ഒരു കൊക്കയുടെ അറ്റത്ത് ലോറി വന്ന് നിർത്തുന്ന സീനിൽ ലോറിയിൽ നിന്നിറങ്ങി ആ കഥാപാത്രം കൈകൊട്ടി ചിരിക്കുന്നുണ്ടെന്നും എന്നാൽ ശിവൻകുട്ടി എന്ന കഥാപാത്രം എന്തിനാണ് അങ്ങനെ ചിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ബ്ലെസി പറയുന്നു.

തന്റെ ഗുരു പത്മരാജന്റെ സിനിമ പോലെയാണ് അപ്പോൾ തോന്നിയതെന്നും പിന്നീട് സ്ക്രിപ്റ്റ് നോക്കിയപ്പോൾ തനിക്ക് ഉത്തരം കിട്ടിയെന്നും ബ്ലെസി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യന്‍; സിനിമയല്ലാതെ ഒരു ജീവിതമില്ലേയെന്ന് ഞാന്‍ ചോദിച്ചു: ദുല്‍ഖര്‍

‘ഭ്രമരത്തിൽ അവർ മൂന്ന് പേരും കൂടെ ലോറിയിൽ പോകുന്ന ഒരു സീനുണ്ട്. ലാലേട്ടനാണ് ആ സീനിൽ ലോറിയോടിക്കുന്നത്. ശിവൻകുട്ടി ലോറി ഒരു കൊക്കയുടെ അറ്റത്ത് ചവിട്ടി നിർത്തിയിട്ട് പൊട്ടിച്ചിരിക്കുന്നുണ്ട്.

കൈ കൊട്ടി ചിരിക്കുകയാണ്. എനിക്ക് മനസിലായില്ല. ഇത് പത്മരാജൻ സാറിന്റെ ഒരു സിനിമയാണോ എന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ സിനിമയുടെ ഒരു ഛായ വരുന്നപോലെ എനിക്ക് തോന്നി. അയാൾ എന്തിനാണ് ചിരിച്ചതെന്ന് എനിക്കറിയില്ല. ഞാൻ ആലോചിച്ചു നോക്കി.

അയാൾക്ക് വട്ടാണോ, എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെ ഞാൻ ആലോചിച്ചു നോക്കി. അവിടെ നിന്ന് സ്ക്രിപ്റ്റ് ഞാൻ തിരിച്ച് വായിച്ചപ്പോൾ അയാളുടെ എല്ലാ സാധനവും ഞാൻ തന്നെ എഴുതി വെച്ചിട്ടുണ്ട്.

ലാലിന്റെയും മമ്മൂട്ടിയുടെയും കയ്യിൽ കഥാപാത്രം കിട്ടിയാൽ അവരത് സേഫാക്കും, പക്ഷെ..: എസ്.എൻ. സ്വാമി

വളരെ സട്ടിലായിട്ടുള്ള നോട്ടങ്ങളും അയാളുടെ ചെവിയിൽ വണ്ട് മൂളുന്നതുമെല്ലാം അതിൽ എഴുതിയിട്ടുണ്ട്. സത്യത്തിൽ അതെന്നെ അത്ഭുതപ്പെടുത്തി,’ബ്ലെസി പറയുന്നു.

 

Content Highlight: Blessy About Mohanlal’s Acting Bramaram Movie

Exit mobile version