ഞാന്‍ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യന്‍; സിനിമയല്ലാതെ ഒരു ജീവിതമില്ലേയെന്ന് ഞാന്‍ ചോദിച്ചു: ദുല്‍ഖര്‍

കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. മഹാനടി, സീതാരാമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം തെലുങ്കില്‍ ഹാട്രിക് ഹിറ്റിലേക്കാണ് ലക്കി ഭാസ്‌കര്‍ ഇപ്പോള്‍ കുതിക്കുന്നത്. ദീപാവലി റിലീസായി എത്തിയ ലക്കി ഭാസ്‌കര്‍ സംവിധാനം ചെയ്തത് വെങ്കി അട്ലൂരി ആയിരുന്നു. ഇപ്പോള്‍ വെങ്കിയെ കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബോറിങ്ങായ മനുഷ്യനാണ് വെങ്കി അട്ലൂരിയെന്നാണ് നടന്‍ പറയുന്നത്.

Also Read: അതിനിടയില്‍ അവരെന്നെ രാഷ്ട്രീയത്തിലേക്ക് വിളിച്ചു; പോകാന്‍ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല: വാണി വിശ്വനാഥ്

‘ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബോറിങ്ങായ ഒരു മനുഷ്യനാണ് വെങ്കി അട്ലൂരി. ലക്കി ഭാസ്‌കര്‍ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഷൂട്ട് ചെയ്തു ചെയ്ത് ആകെ ക്ഷീണിക്കും. അപ്പോള്‍ ഞാന്‍ ചെന്ന് വെങ്കിയോട് നമുക്ക് ഒരു ദിവസം ഓഫ് എടുത്താലോ എന്ന് ചോദിക്കും. ആ സമയത്ത് വെങ്കി അതിന് ഓക്കെ പറയും. എന്നിട്ട് ‘ഞാന്‍ സ്‌ക്രിപ്റ്റ് ഡിസ്‌ക്കസ് ചെയ്യാന്‍ വരാം’ എന്ന് പറയും. ആ ഓഫ് ഡേയില്‍ അദ്ദേഹം സ്‌ക്രിപ്റ്റ് ഡിസ്‌ക്കസ് ചെയ്യാനായി എന്റെ ഹോട്ടല്‍ റൂമിലേക്ക് വരും.

Also Read: ലാലിന്റെയും മമ്മൂട്ടിയുടെയും കയ്യിൽ കഥാപാത്രം കിട്ടിയാൽ അവരത് സേഫാക്കും, പക്ഷെ..: എസ്.എൻ. സ്വാമി

ആ സമയത്ത് ഞാന്‍ പലപ്പോഴും ചോദിക്കാറുണ്ട് സിനിമ അല്ലാതെയുള്ള ഒരു ജീവിതം നിങ്ങള്‍ക്കുണ്ടോയെന്ന്. നിങ്ങള്‍ നിങ്ങള്‍ക്ക് പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തൂവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതേസമയം വെങ്കി എന്റെ കൂടെ ഫോട്ടോ എടുക്കാനായി സെറ്റിലേക്ക് ഭംഗിയുള്ള കുറേ പെണ്‍കുട്ടികളുമായി വരാറുണ്ട്. ചോദിച്ചാല്‍ കസിന്‍സാണെന്ന് പറയും. ഇവരെല്ലാം നിങ്ങളുടെ കസിന്‍സാണോയെന്ന് ഞാന്‍ ചോദിക്കും. കുറച്ച് കഴിഞ്ഞാല്‍ അടുത്ത ബാച്ച് ആളുകളുമായി വരും. ചോദിച്ചാല്‍ അതും കസിന്‍സാണെന്ന് പറയും (ചിരി),’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

Content Highlight: Dulquer Salmaan Talks About Lucky Bhaskar Movie Director Venky Atluri

 

 

Exit mobile version