പ്രേമലു 2 ഈ വര്‍ഷം തന്നെ; ഷൂട്ടിങ്ങ് ജൂണില്‍: ദിലീഷ് പോത്തന്‍

/

2024 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരുന്നത് ഭാവന സ്റ്റുഡിയോസ് ആയിരുന്നു.

മമിത-നസ് ലെന്‍ കോമ്പോയിലെത്തിയ റോംകോം ചിത്രം കേരളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം വമ്പന്‍ ഹിറ്റായി. ഇതോടെയാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി ഒരുങ്ങുന്നത്.

പ്രേമലു 2 വിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനും നിര്‍മാതാവുമായ ദിലീഷ് പോത്തന്‍. പ്രേമലു 2 ഈ വര്‍ഷം അവസാനം തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ജൂണ്‍ മാസത്തോടെ ഷൂട്ടിങ് ആരംഭിക്കുമെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

ഞാന്‍ കരുതിയതുപോലെയേ അല്ല മമ്മൂക്ക അവിടെ പെര്‍ഫോം ചെയ്തത്: അര്‍ജുന്‍ അശോകന്‍

വലിയ കാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നും നാല് ഷെഡ്യൂളുകളായിട്ടാണ് ഷൂട്ടിങ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘പ്രേമലു 2 വിന്റെ പരിപാടികള്‍ നടക്കുകയാണ്. എഴുത്തു പരിപാടികളൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ലൊക്കേഷന്‍ ഹണ്ടും പ്രീപ്രൊഡക്ഷന്‍ പരിപാടിയും നടക്കുകയാണ്.

ജൂണ്‍ പകുതിയോടുകൂടി ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കും. മൂന്ന് നാല് ഷെഡ്യൂളൊക്കെയുണ്ട് ഇത്തവണ. കുറച്ച് ലാര്‍ജ് സ്‌കേല്‍ ആണ്.

2025 അവസാനം റിലീസ് ചെയ്യാനുള്ള ശ്രമങ്ങളൊക്കെയാണ്. അത് ഗിരീഷിന്റെ തീരുമാനമാണ്. ഷൂട്ട് ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. കുറച്ച് കൂടി വലിയ കാന്‍വാസിലുള്ള പടമാണ്.

ഹാപ്പി ബര്‍ത്ത് ഡേ ജതിന്‍ രാംദാസ്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

ഇത്രയും വലിയ ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണ്. പ്രേമലു ഒരു ഗിരീഷ് എ.ഡി പടമാണ്. നമ്മള്‍ അതിന്റെ പ്രൊഡക്ഷനില്‍ മാത്രം പിന്തുണ കൊടുത്തിട്ടേയുള്ളൂ.

പ്രേമലുവിന് തെലുങ്കിലും തമിഴിലുമൊക്കെ കിട്ടിയ സ്വീകാര്യത എന്നെ സംബന്ധിച്ച് വളരെ എക്‌സൈറ്റിങ് ആയിരുന്നു. അത് പുതിയ അനുഭവമായിരുന്നു. അതൊക്കെ കണ്ടുകൊണ്ട് തന്നെയാണ് പ്രേമലു 2 ഗിരീഷ് ഒരുക്കുന്നത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan about Premalu 2 Release

Exit mobile version