നൂറ് കോടി കളക്ട് ചെയ്യുന്ന സിനിമകള്‍ മലയാളത്തിലില്ലെന്നും അത്തരം അവകാശവാദങ്ങള്‍ തെറ്റാണെന്നുമൊക്കെയുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍.
ഈ 100 കോടിയും നിര്‍മാതാവിന് കിട്ടുന്നതാണെന്നൊന്നും ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ലെന്നും ഗ്രോസ് കളക്ഷനെ കുറിച്ചാണ് പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിലെന്താണ് തെറ്റെന്നും ദിലീഷ് പോത്തന്‍ ചോദിച്ചു.
‘ ഇത് മുഴുവന്‍ പ്രൊഡ്യൂസര്‍ക്ക് കിട്ടുന്നതാണെന്ന് ആരും അവകാശപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 100 കോടി എന്ന് പറയുന്നത് ഒരു പടത്തിന്റെ ലാഭമാണെന്നൊന്നും ആരും അവകാശപ്പെടുന്നില്ല.
അന്ന് ഞാന്‍ ചിരിച്ച് തള്ളിയ ആ കഥ ഇനി ഞാന്‍ ചെയ്‌തെന്ന് വരും: കുഞ്ചാക്കോ ബോബന്‍
അല്ലാതെ മറ്റൊരു ഫാക്ടറും അതിലില്ല. ഏത് ബിസിനസ് ആയാലും നമ്മള്‍ അതിന്റെ ടേണ്‍ ഓവര്‍ എന്ന് പറയുന്നത് മുതലാളിക്ക് കിട്ടിയ ലാഭം അല്ലല്ലോ.
തിയേറ്ററുകാര്‍ ഇന്‍ഡസ്ട്രിക്ക് പുറത്താണോ? അപ്പോള്‍ അവര്‍ക്ക് കൊടുക്കുന്ന ഷെയറിനെ എന്തിനാണ് ഈ കണക്കിന് പുറത്ത് കാണിക്കുന്നത്. അതെല്ലാം ഈ പ്രൊഡക്ട് ഉണ്ടാക്കുന്ന തുക തന്നെയാണല്ലോ.
സിനിമയില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും അടിപൊളി മച്ചാന്‍ അദ്ദേഹം: നമിത
അതുകൊണ്ട് തന്നെ 100 കോടി ഗ്രോസ് കളക്ഷന്‍ എന്ന് പറയുന്നതില്‍ തെറ്റൊന്നും ഇല്ല. 100 കോടി ഗ്രോസ് കളക്ഷന്‍ നേടി എന്നാണല്ലോ പറയുന്നത്. അതിന് ഇപ്പോള്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല.
സിനിമയുമായി അടുത്ത് ഇടപഴകുന്ന എല്ലാവര്‍ക്കും അത് ഗ്രോസ് കളക്ഷനാണെന്ന് ധാരണയില്ലേ,’ ദിലീഷ് പോത്തന്‍ പറയുന്നു.
Content Highlight: Dileesh pothan about 100 crore Gross collection