വിവാഹം എന്നത് ഉടമസ്ഥാവകാശമല്ല, പങ്കാളിത്തമാണ്, സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയാതിരിക്കുന്നത് വലിയ കഷ്ടം: സംവിധായകന്‍

/

ജീവിതത്തിലെ ഏത് കാര്യങ്ങളിലും നമുക്ക് സ്വാതന്ത്ര്യം വേണമെന്നും അത് അനുഭവിക്കാനായില്ലെങ്കില്‍ വലിയ കഷ്ടമാണെന്നും സംവിധായകന്‍ ജിഷ്ണു ഹരീന്ദ്ര.

തന്റെ ഏറ്റവും പുതിയ ചിത്രമായ പറന്നു പറന്നു ചെല്ലാന്‍ എന്ന ചിത്രം സംസാരിക്കുന്നതും സ്വാതന്ത്ര്യത്തെ കുറിച്ചാണെന്നും ജിഷ്ണു പറയുന്നു.

‘സ്വാതന്ത്ര്യം എന്ന ആശയം തന്നെയാണ് സിനിമയുടെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. സിനിമയില്‍ പ്രതിപാദിച്ചതുപോലെ വിവാഹം എന്നത് ഉടമസ്ഥാവകാശമല്ല, പങ്കാളിത്തമാണ്. ഒരുപാട് മനുഷ്യബന്ധങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് ഈ ആശയം അടിവരയിട്ട് പറയാനാണ് ഞാന്‍ ശ്രമിച്ചത്.

പൊന്മാന്‍ ചെയ്യുമ്പോള്‍ എന്റെ ടെന്‍ഷന്‍ മുഴുവന്‍ അതായിരുന്നു: സജിന്‍ ഗോപു

മറ്റൊരാളെ ഉപദ്രവിക്കാതെ സ്വന്തം സന്തോഷത്തിനായി എനിക്കെന്താണോ ചെയ്യാന്‍ കഴിയുക, അത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ആവശ്യം. അത് അനുഭവിക്കാനായില്ലെങ്കില്‍ വലിയ കഷ്ടമാണ്.

പ്രണയത്തിലുള്ള സ്വാതന്ത്ര്യം മാത്രമല്ല ഉദ്ദേശിച്ചത്. പ്രണയം ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ്. ജീവിതത്തിലെ ഏത് കാര്യങ്ങളിലും നമുക്ക് സ്വാതന്ത്ര്യം വേണം.

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ എന്ന ചിത്രം എഴുതിയത് വിഷ്ണുരാജാണ്. ഒരു കുടുംബചിത്രമെടുക്കണം എന്നതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഞാന്‍ ആദ്യംതന്നെ പങ്കുവെച്ചിരിക്കുന്നത്.

അജേഷ് പി.പി ഈ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങളെ ബന്ധപ്പെടണം, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഞങ്ങള്‍ തരും: ബേസില്‍

പഴയ സിനിമപോലെ പൂര്‍ണമായും കുടുംബബന്ധങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു സിനിമയാകണം അതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.

നമ്മുടെയൊക്കെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാല്‍ ഇപ്പോഴും പഴയ സ്ഥിതിതന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അതായത് ഒരു ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് എങ്ങനെയായിരുന്നോ, അതേ അവസ്ഥ. അടിസ്ഥാനപരമായി വികാരങ്ങളെല്ലാം ഒരുപോലെയാണെങ്കിലും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്,’ ജിഷ്ണു പറയുന്നു.

Content Highlight: Director Jishnu Hareendran about his New Movie and Family Freedom and Marriage

 

 

 

 

Exit mobile version