അന്ന് മമ്മൂട്ടിയുടെ പേര് സജിന്‍ എന്നായിരുന്നു, പിന്നീടാണ് മമ്മൂട്ടിയായത്; ലേലം മമ്മൂട്ടിയെ മനസില്‍ കണ്ടെഴുതിയ സിനിമ: ജോഷി

വന്ന വഴി മറന്നവരാണ് പല നടന്മാരും എന്നൊരു പരാതി സിനിമാ മേഖലയില്‍ ഉണ്ടെന്നും അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ജോഷി.

അങ്ങനെയുള്ള കാര്യങ്ങളൊന്നും തീരെ ശ്രദ്ധിക്കാത്ത ഒരാളാണ് താനെന്നും അതുകൊണ്ട് അത്തരം പരാതികളും ഇല്ലെന്നും ജോഷി പറയുന്നു.

‘ ഓരോരുത്തര്‍ക്കും അവരവരുടേതായ തിരക്കുകളും താത്പര്യങ്ങളും ഉണ്ടാകും. അത് നമ്മള്‍ മാനിക്കണം.

ലേലം എന്ന സിനിമ ഞാന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതായിരുന്നു. അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു.

പിന്നെ സുരേഷ് ഗോപി വന്നു. അതുകൊണ്ട് മമ്മൂട്ടി വന്ന വഴി മറന്നു എന്നൊക്കെ ഞാന്‍ പറയുന്നത് ശരിയാണോ’, ജോഷി ചോദിച്ചു.

കരയാനും ചിരിക്കാനുമില്ലാത്ത മടി ഇന്റിമേറ്റ് രംഗങ്ങളില്‍ ആവശ്യമുണ്ടോ; കളയിലെ ആ സീനെടുത്ത് പല ക്യാപ്ഷനിട്ട് പ്രചരിപ്പിക്കുന്നു: ദിവ്യ പിള്ള

അഭിനയിക്കാന്‍ ഒരു അവസരത്തിന് വേണ്ടി പല സംവിധായകരേയും കണ്ടതായി മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

താങ്കളെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഭാഗ്യത്തിന് എന്നെ കാണാന്‍ മമ്മൂട്ടി വന്നിട്ടില്ല എന്നായിരുന്നു ജോഷിയുടെ മറുപടി.

മമ്മൂട്ടിയുടെ പടമുള്ള മേള എന്ന സിനിമയുടെ പോസ്റ്റര്‍ ആണ് ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത്. മമ്മൂട്ടി ബുള്ളറ്റ് ഓടിച്ചു വരുന്ന പടമായിരുന്നു പോസ്റ്ററില്‍. ഇയാള് കൊളളാമല്ലോ എന്ന് അന്നേ തോന്നി.

പിന്നീട് പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചാണ് നേരില്‍ കാണുന്നത്. പി.ജി വിശ്വംഭരന്റെ സ്‌ഫോടനം എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട്.

അന്ന് പക്ഷേ സജിന്‍ എന്നാണ് മമ്മൂട്ടിയുടെ പേര്. ആ രാത്രി എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി മമ്മൂട്ടിയുമായി ഒന്നിക്കുന്നത്.

ഇടയ്ക്ക് അമല്‍നീരദ് എന്നെ കളിയാക്കും, നിന്റെ കാലത്തെ സിനിമയല്ലെന്ന് പറയും: ജ്യോതിര്‍മയി

മമ്മൂട്ടിയുടെ ഭ്രമയുഗം എന്ന ചിത്രത്തെ കുറിച്ചും ജോഷി അഭിമുഖത്തില്‍ സംസാരിച്ചു. ഭ്രമയുഗം എന്ന സിനിമ ഒരു അത്ഭുതമാണ്.

ആ സിനിമയുടെ ഏറ്റവും വലിയ ബ്രില്യന്‍സ് അത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചെയ്തു എന്നതാണ്.

അതുപോലെ മൂന്നോ നാലോ കഥാപാത്രങ്ങള്‍ മാത്രം. അവരെ വെച്ച് രണ്ടര മണിക്കൂര്‍ സിനിമ മുന്നോട്ടു കൊണ്ടുപോകുക സംവിധായകന്റെ മിടുക്കാണ്. അതുമാത്രമല്ല മമ്മൂട്ടിയും എന്നെ അത്ഭുതപ്പെടുത്തി.

എന്തു സൂക്ഷ്മതയോടെയാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്,’ ജോഷി പറയുന്നു.

Content Highlight: Director Joshiy abou Mammootty

Exit mobile version