എന്റെ ഒരു സിനിമയിലും ഞാന്‍ പൂര്‍ണ സന്തുഷ്ടനല്ല: മണിരത്‌നം

/

ഇതുവരെ ചെയ്തവയില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ മണിരത്‌നം. സത്യം പറഞ്ഞാല്‍ അങ്ങനെ ഇഷ്ടപ്പെട്ട സിനിമ ഇല്ലെന്നായിരുന്നു മണിരത്‌നത്തിന്റെ മറുപടി.

തന്റെ ഒരു സിനിമയിലും താന്‍ പൂര്‍ണ സന്തുഷ്ടനല്ലെന്നും മണിരത്‌നം പറഞ്ഞു. ‘ എന്റെ ഒരു സിനിമയിലും ഞാന്‍ പൂര്‍ണ സന്തുഷ്ടനല്ല. ഞാന്‍ ചെയ്ത സിനിമകളൊക്കെ ഇനിയും നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ മണിരത്‌നം പറഞ്ഞു.

മാസ്റ്റര്‍ എന്ന ടൈറ്റിലിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് താന്‍ ഇപ്പോഴും തന്നെ ഒരു തുടക്കക്കാരനായിട്ടാണ് കാണുന്നത് എന്നായിരുന്നു മണിരത്‌നത്തിന്റെ മറുപടി.

‘ ഞാന്‍ ഇപ്പോഴും ഒരു തുടക്കക്കാരനാണെന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ വിചാരിച്ചത് ആ ഒരൊറ്റ സിനിമ കൊണ്ട് എല്ലാം പഠിച്ച് മാസ്റ്റര്‍ സംവിധായകനാകാം എന്നായിരുന്നു.

പക്ഷേ ഓരോ സിനിമയും എനിക്ക് എന്റെ ആദ്യ സിനിമയാണ്. തുടക്കക്കാരനെപ്പോലെ എങ്ങനെ ഷൂട്ട് ചെയ്യണമെന്നറിയാതെയാണ് ഒരു സിനിമയിലേക്ക് പോകുന്നത്.

ചില കാര്യങ്ങള്‍ ആര് പറഞ്ഞാലും ഞാന്‍ കേള്‍ക്കില്ല, പക്ഷേ അവള്‍ പറഞ്ഞാല്‍ കേള്‍ക്കും: അനശ്വര

അതുകൊണ്ട് തന്നെ എന്തെങ്കിലും പുതുതായി പരീക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹവും ഉണ്ടാകും. ഇതാണ് എന്നെ സംബന്ധിടത്തോളം സിനിമ,’ മണിരത്‌നം പറയുന്നു.

പൊന്നിയിന്‍ സെല്‍വന്‍ സിനിമയാക്കാന്‍ പ്രേരിപ്പിച്ചത് ധൈര്യമാണോ എന്ന ചോദ്യത്തിനും മണിരത്‌നം മറുപടി നല്‍കി. പ്രേക്ഷകര്‍ ആ സിനിമ എങ്ങനെ സ്വീകരിക്കുമെന്ന ഭയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു മണിരത്‌നത്തിന്റെ മറുപടി.

‘ എനിക്ക് പൊന്നിയിന്‍ സെല്‍വന്റെ രചയിതാവില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നു. 1950 മുതല്‍ ഒരു ക്ലാസിക് ബെസ്റ്റ് സെല്ലറാണ് പൊന്നിയിന്‍ സെല്‍വന്‍. സ്‌കൂള്‍ കാലഘട്ടത്തിലാണ് ഞാന്‍ ആദ്യം ഇത് വായിക്കുന്നത്.

വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ആര്‍ടിസ്റ്റുകള്‍, അതിലൊരാളാണ് ആ നടി: ബ്ലെസി

അതില്‍ ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവയുമുണ്ട്. വലിയ സ്‌കെയില്‍, ഗൂഢാലോചന, സാഹസികത, മികച്ച ആഴത്തിലുള്ള കഥാപാത്രങ്ങള്‍ അങ്ങനെ എല്ലാം.

അതെങ്ങനെ സ്‌ക്രീനിലേക്ക് കൊണ്ടുവരുമെന്നതായിരുന്നു പേടി. വായനക്കാരുടെ മനസിലെ പൊന്നിയിന്‍ സെല്‍വനോടായിരുന്നു എന്റെ പോരാട്ടം. എങ്കിലും അത്തരത്തിലുള്ള ഒരു വായനക്കാരില്‍ ഒരാളായിരുന്നു ഞാനും എന്നതായിരുന്നു എന്റെ വഴികാട്ടി,’ മണിരത്‌നം പറയുന്നു.

Content Highlight: Director Maniratnam about His Movies

Exit mobile version