പൃഥ്വി, ഫഹദ്, ദുല്‍ഖര്‍,എത്രയെത്ര താരങ്ങളാണ്; എല്ലാവര്‍ക്കും സംസാരിക്കാനുള്ളത് മലയാള സിനിമയെ കുറിച്ച്: അല്ലു അര്‍ജുന്‍

/

മലയാളത്തില്‍ വലിയൊരു ഫാന്‍ ബേസുള്ള നടനാണ് അല്ലു അര്‍ജുന്‍. ആര്യ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ കയറിയ അല്ലുവിന്റെ മിക്ക ചിത്രങ്ങളും കേരളത്തില്‍ വലിയ ഹിറ്റുകളായിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ എത്തിയ പുഷ്പ 2 സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെങ്കിലും അല്ലുവിനോടുള്ള ആരാധനയ്ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

മലയാള സിനിമയെ കുറിച്ചും മലയാളത്തിലെ താരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അല്ലു അര്‍ജുന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളെ കുറിച്ചും അല്ലു സംസാരിക്കുന്നുണ്ട്.

രാജ്യത്താകമാനം മലയാള സിനിമകള്‍ ശ്രദ്ധ നേടുകയും സാമ്പത്തികമായി വലിയ നേട്ടം കൊയ്യുകയുമാണെന്നും അല്ലു പറഞ്ഞു.

എന്റെ ഒരു സിനിമയിലും ഞാന്‍ പൂര്‍ണ സന്തുഷ്ടനല്ല: മണിരത്‌നം

‘മലയാള സിനിമയോട് ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും പ്രത്യേക ബഹുമാനമുണ്ട്. ഇപ്പോള്‍ സിനിമാ ചര്‍ച്ചകളിലെല്ലാം സ്ഥിരമായി മലയാളം കടന്നുവരുന്നുണ്ട്. ഒരുപാട് മികച്ച താരങ്ങളുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിന്റേത്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് അടക്കമുള്ളവരെല്ലാം ഒരുപാട് കഴിവുള്ളവരാണ്. രാജ്യത്താകമാനം മലയാള സിനിമകള്‍ ശ്രദ്ധ നേടുകയും സാമ്പത്തികമായി വലിയ നേട്ടം കൊയ്യുകയും ചെയ്യുന്നു.

ബോളിവുഡ് താരങ്ങള്‍ക്കൊപ്പമൊക്കെയിരിക്കുമ്പോള്‍ മലയാളത്തെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നത് കേള്‍ക്കാറുണ്ട്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

കേരളം തനിക്ക് ഇഷ്ടപ്പെട്ട ഇടമാണെന്നും മലയാളികള്‍ അവരുടെ ഹൃദയത്തില്‍ തനിക്ക് വലിയ സ്ഥാനം നല്‍കുന്നുവെന്നറിയുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ചില കാര്യങ്ങള്‍ ആര് പറഞ്ഞാലും ഞാന്‍ കേള്‍ക്കില്ല, പക്ഷേ അവള്‍ പറഞ്ഞാല്‍ കേള്‍ക്കും: അനശ്വര

‘ഈ സ്‌നേഹത്തിനും കരുതലിനുമൊക്കെ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. മല്ലു അര്‍ജുന്‍ എന്ന വിളി പോലും കേരളത്തിലെ പ്രേക്ഷകര്‍ക്ക് എന്നോടുള്ള അടുപ്പത്തെയാണ് കാണിക്കുന്നത്.

അന്യഭാഷാ സിനിമകള്‍ സ്വീകരിക്കാനും പുറത്തുള്ള അഭിനേതാക്കളെ സ്‌നേഹിക്കാനും മനസുകാണിക്കുന്നവരാണ് മലയാളികളെന്ന് കേട്ടിട്ടുണ്ട്. ഇന്ന് ആ സ്‌നേഹം ഞാന്‍ അനുഭവിച്ചറിയുകയാണ്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

Content Highlight: Allu Arjun About Malayalam Movies and Actors

Exit mobile version