ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒക്ടോബർ 31 ന് ആഗോള റിലീസായെത്തുകയാണ്. ഒക്ടോബർ 21 നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന അസാധാരണമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. ഭാസ്കർ എന്ന മിഡിൽ ക്ലാസുകാരനായി ദുൽഖർ വേഷമിടുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലറിൽ നായികാ വേഷം ചെയ്യുന്നത് മീനാക്ഷി ചൗധരിയാണ്.
ആ മമ്മൂട്ടി ചിത്രത്തില്‍ കലാഭവന്‍ മണിക്ക് പകരമായാണ് ഞാന്‍ അഭിനയിക്കുന്നത്: മനോജ് കെ. ജയന്‍
ചിത്രത്തിന്റെ ടൈറ്റില്‍ ആദ്യമായി കേട്ടപ്പോള്‍ ഉള്ള അനുഭവം പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാസ്‌കര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മമ്മൂട്ടി എത്തിയ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയാണ് തന്റെ മനസില്‍ വന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ആ സിനിമ തനിക്ക് വളരെ പ്രിയപ്പെട്ട ഒന്നാണെന്നും അതിലെ കോമഡികളും മമ്മൂട്ടി- നയന്‍താര കെമിസ്ട്രി എന്നിവ വളരെയധികം ഇഷ്ടമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ഭാസ്‌കര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ കുടുംബത്തിലെ ഒരാളെപ്പോലെ തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഭാസ്‌കര്‍ എന്ന പേര് തനിക്ക് വളരെയധികം പ്രിയപ്പെട്ടതാണെന്നും സംവിധായകന്‍ ഈ പേര് ഇട്ടപ്പോള്‍ മനസില്‍ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടായിരുന്നെന്ന് തനിക്ക് തോന്നാറുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. സെറ്റിലെത്തുമ്പോളെല്ലാം ലക്കി ഭാസ്‌കര്‍ എന്ന് അര്‍ത്ഥം വെച്ച് വിളിക്കാറുണ്ടായിരുന്നെന്നും അത് കേള്‍ക്കുമ്പോള്‍ തനിക്ക് ചിരി വരാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് അന്ന് ലൊക്കേഷനിൽ കണ്ടത്: സിബി മലയിൽ
‘വെങ്കി ഈ സിനിമയുടെ കഥ പറഞ്ഞതിന് ശേഷമാണ് ടൈറ്റില്‍ വെളിപ്പെടുത്തിയത്. ലക്കി ഭാസ്‌കര്‍ എന്ന് കേട്ടപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയാണ്. ആ പേരിന് എന്തോ ഒരു പ്രത്യേകതയുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. ആ പടത്തിലെ കോമഡികളും വാപ്പച്ചിയും നയന്‍താരയും തമ്മിലുള്ള കെമിസ്ട്രിയുമെല്ലാം വളരെ മനോഹരമാണ്.
ഭാസ്‌കര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടെന്ന് തോന്നാറുണ്ട്. വെങ്കി എന്തൊക്കെയോ മനസില്‍ കണ്ടുകൊണ്ടാണ് ഈ ടൈറ്റില്‍ ഇട്ടതെന്നാണ് എനിക്ക് തോന്നുന്നത്. സെറ്റിലൊക്കെ ചില സമയം എന്നെ നോക്കി എന്തോ അര്‍ത്ഥം വെച്ച് ലക്കി ഭാസ്‌കര്‍ എന്ന് വിളിക്കാറുണ്ട്. എനിക്ക് അത് കേള്‍ക്കുമ്പോള്‍ ചിരി വരും,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
Content Highlight: Dulquer Salmaan about Bhaskar the Rascal movie