ഒരു വ്യക്തിയെന്ന നിലയില്‍ നിലപാടുകള്‍ എടുക്കാനും അതില്‍ ഉറച്ച നില്‍ക്കാനുമുള്ള കരുത്ത് എവിടെ നിന്നാണ് കിട്ടിയതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി പാര്‍വതി തിരുവോത്ത്.
തന്റെ ജീവിതത്തില്‍ താന്‍ ആദ്യമായി കണ്ടുമുട്ടിയ ഫെമിനിസ്റ്റ് ആരാണെന്നും പാര്‍വതി പറയുന്നുണ്ട്.
‘ ഒരു വ്യക്തിയെന് നിലയില്‍ നിലപാടുകള്‍ എടുക്കാനൊക്കെയുള്ള കരുത്ത് തീര്‍ച്ചയായും എന്റെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നുമൊക്കെ തന്നെയായിരിക്കും എനിക്ക് കിട്ടിയത്.
പക്ഷേ അച്ഛനും അമ്മയും അത് ചെയ്തത് വേറെ വേറെ കാര്യങ്ങള്‍ക്കായിരിക്കാം. അവരുടെ പേഴ്സണല്‍ കാര്യങ്ങളായിരിക്കും. അവര്‍ ഒരു ന്യൂക്ലിയര്‍ ഫാമിലിയായി ചെയ്തു എന്നതില്‍ ആയിരിക്കാം.
ആ സിനിമയിലെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ വേട്ടയനില്‍ മഞ്ജു ഓക്കെയാകുമെന്ന് തോന്നി: രജിനികാന്ത്
അല്ലെങ്കില്‍ ആ സമയത്ത് അവരുടെ ഫാമിലിയോട് സംസാരിച്ചു നില്‍ക്കുന്ന കാര്യത്തില്‍ ആയിരിക്കാം. ഞാന്‍ എന്റെ ലൈഫില്‍ കണ്ടിട്ടുള്ള മോസ്റ്റ് ഈക്വല്‍ കംപിള്‍ ആണ് എന്റെ അച്ഛനും അമ്മയും.
എന്റെ അച്ഛന് അത് അറിയില്ല എന്ന് തോന്നുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യം കണ്ട ഒരു ഫെമിനിസ്റ്റ് എന്റെ അച്ചനാണ് . ഒരു ഏരിയലില്‍ പോലും അദ്ദേഹം ജെന്‍ഡര്‍ കൊണ്ടുവന്നിട്ടില്ല. അച്ഛനും അമ്മയും എല്ലാ ജോലികളും ഒരുമിച്ചാണ് ചെയ്തിട്ടുള്ളത്.
തീര്‍ച്ചയായും അമ്മയാണ് പ്രധാന അഡ്മിന്‍. അല്ലെങ്കില്‍ ഒരു സി.ഇ.ഒ എന്ന് പറയാം. അത് അര്‍ഹിക്കുന്ന സ്ഥാനത്താണോ ഉള്ളതെന്ന ധാരണ അച്ഛനുണ്ടായിരുന്നു.
പണ്ട് മുതലേ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയാണെങ്കില്‍ ചപ്പാത്തി കുഴക്കുന്നത് അച്ഛനായിരിക്കും. ആ ചപ്പാത്തി പരത്തുന്നതും ചുടുന്നതും അമ്മയാകും.
അവര്‍ തമ്മിലുള്ള ബോണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. അമ്മ പാത്രം കഴുകയാണെങ്കില്‍ തുടച്ചു വെക്കുന്നത് അച്ഛന്‍ ആയിരിക്കും. അവര്‍ ജീവിതത്തെ കുറിച്ചും ഫിനാന്‍ഷ്യല് പ്ലാനിങ്ങിനെ കുറിച്ചുമൊക്കെ സംസാരിക്കും.
പൈസയില്ലാത്ത സമയത്ത് ഇത്രയും കുറവുണ്ട് ഇത് വാങ്ങിക്കാന്‍ പറ്റില്ല എന്ന് ഞങ്ങളോട് പറയും. അതുകൊണ്ട് തന്നെ ചേട്ടനും എനിക്കും നമ്മള്‍ ഒരു മിഡില് ക്ലാസ് ആണെന്ന ബോധ്യമുണ്ടായിരുന്നു.
എനിക്കും ഏട്ടനും അത് കാണാന്‍ പറ്റിയിട്ടുണ്ട്. കണ്ട് വളരാന്‍ പറ്റിയതുകൊണ്ട് നമ്മുടെ തന്നെ രീതിയില്‍ ഞങ്ങള്‍ ലൈഫില്‍ അപ്ലൈ ചെയ്യുന്നു.
മോഹന്‍ലാലിനോട് പറഞ്ഞ ഡയലോഗുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് ആ സിനിമയിലേത്: ശ്രീനിവാസന്‍
ഞാന്‍ വേറൊരു ഇന്‍ഡസ്ട്രിയില്‍ ആയിരുന്നെങ്കില്‍ വേറെ രീതിയിലായിരിക്കും അപ്ലൈ ചെയ്യുക. ഒരു ആക്ടര്‍ എന്ന നിലയില്‍ നമ്മള്‍ ഇവിടെ പ്രൊട്ടസ്റ്റ് കാണിക്കുമ്പോള്‍ അത് എല്ലാവരും അറിയും.
പക്ഷേ ഞാന്‍ ജീവിതത്തിലെ ഏത് ഏരിയലില്‍ ആയിരുന്നെങ്കിലും അത് റിഫ്ളക്ട് ചെയ്തേനെ,’ പാര്‍വതി പറയുന്നു.
Content Highlight: First Feminist I met among men says Parvathi Thiruvoth