ആ നടനെ ഹാന്‍ഡില് ചെയ്യാന്‍ എളുപ്പമാണ്; അയാളെ കൊണ്ട് പ്രത്യേകിച്ച് ശല്യമുണ്ടാവില്ല: ഗിരീഷ് എ.ഡി

/

ഈ വര്‍ഷം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു പ്രേമലു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ സിനിമയില്‍ നായകനായത് നസ്ലെന്‍ ആയിരുന്നു. നസ്ലെനെ നായകനാക്കി ഗിരീഷ് എ.ഡിയുടേതായി എത്തുന്ന അടുത്ത ചിത്രമാണ് അയാം കാതലന്‍. നസ്ലെനെ പോലെ ഇന്‍ട്രോവേര്‍ട്ടായ ആളുകളെ അഭിനയിപ്പിക്കാന്‍ കുറച്ച് കൂടെ എളുപ്പമാണെന്ന് പറയുകയാണ് ഗിരീഷ്.

Also Read: മനസില്‍ വിരോധം സൂക്ഷിക്കാറുണ്ട്, പക്ഷേ അയാള്‍ക്കെതിരെ ഞാന്‍ ഒന്നും ചെയ്യില്ല: കുഞ്ചാക്കോ ബോബന്‍

എന്താണോ പറഞ്ഞ് കൊടുത്തത് അത് കൃത്യമായി തന്നെ ചെയ്തോളുമെന്നും പറഞ്ഞത് മാത്രമേ ചെയ്യുള്ളൂവെന്നും സംവിധായകന്‍ പറയുന്നു. തന്നെ പോലെയൊക്കെ നില്‍ക്കുന്ന, തനിക്ക് ഇടപെടാന്‍ പറ്റുന്ന ആളുകളെയാണ് വേണ്ടതെന്നും അത്തരം ആളുകളുമായാണ് കൊളാബ്രേറ്റ് ചെയ്യേണ്ടതെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെനെ പോലെ ഇന്‍ട്രോവേര്‍ട്ടായ ഒരാളെ കൊണ്ട് അഭിനയിപ്പിക്കാനായി എന്തൊക്കെയാണ് ചെയ്യുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗിരീഷ് എ.ഡി.

‘നസ്‌ലെനെ പോലെ ഇന്‍ട്രോവേര്‍ട്ടായ ആളുകളെ അഭിനയിപ്പിക്കാന്‍ കുറച്ച് കൂടെ എളുപ്പമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മള്‍ എന്താണോ പറഞ്ഞ് കൊടുത്തത് അത് കൃത്യമായി തന്നെ ചെയ്തോളും. വേറെ പരിപാടികളൊന്നുമില്ല. പറഞ്ഞത് മാത്രമേ ചെയ്യുള്ളൂ. എന്നുവെച്ചാല്‍ അവന്റേതായി ഒരു സീനില്‍ ഒന്നുമിടില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അവനെ കൊണ്ട് വേറെ ശല്യമൊന്നും ഉണ്ടാവില്ല. ശല്യമെന്നത് കൊണ്ട് ഉദ്ദേശിച്ചത്, ഒരു ലെവല്‍ ഓഫ് സ്മാര്‍ട്ട്നസിന്റെ അപ്പുറത്തേക്ക് പോകുമ്പോള്‍ നമ്മള്‍ക്ക് ചിലപ്പോള്‍ ഇറിട്ടേഷന്‍ വരാന്‍ തുടങ്ങും.

Also Read: താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ തന്നെ വെച്ചോ; മലയാള സിനിമയെ നശിപ്പിക്കുന്നത് റിവ്യുവേഴ്സല്ല, നിങ്ങളെ പോലുള്ളവരുടെ ഹുങ്കാണ്: ശാരദക്കുട്ടി

നമ്മളെയൊക്കെ പോലെ നില്‍ക്കുന്ന, നമുക്ക് ഇടപെടാന്‍ പറ്റുന്ന ആളുകളെയല്ലേ നമുക്ക് വേണ്ടത്. അത്തരം ആളുകളുമായാണ് നമ്മള്‍ കൊളാബ്രേറ്റ് ചെയ്യേണ്ടത്. ആക്ടേഴ്സായാലും ടെക്നീഷ്യന്‍സായാലും അങ്ങനെ തന്നെയാണ്. പ്രൊഡ്യൂസേഴ്സിന്റെ കാര്യവും സമാനമാണ്. നമ്മളുടെ തന്നെ വൈബില്‍ നില്‍ക്കുക എന്നതാണ് കാര്യം. അതിന്റെ അപ്പുറത്തേക്ക് പോകുമ്പോള്‍ നമുക്ക് താത്പര്യക്കുറവ് വന്നേക്കാം. നസ്‌ലെനെ പോലെയുള്ള ആളുകളാകുമ്പോള്‍ നമുക്ക് ഹാന്‍ഡില് ചെയ്യാന്‍ എളുപ്പമാകും,’ ഗിരീഷ് എ.ഡി പറയുന്നു.

Content Highlight: Girish AD Talks About Naslen And His Movies

 

Exit mobile version