താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ തന്നെ വെച്ചോ; മലയാള സിനിമയെ നശിപ്പിക്കുന്നത് റിവ്യുവേഴ്സല്ല, നിങ്ങളെ പോലുള്ളവരുടെ ഹുങ്കാണ്: ശാരദക്കുട്ടി

/

മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ലെന്നും സിനിമ ഉപജീവനമാക്കിയ ജോജു ജോര്‍ജിനെ പോലുള്ളവരുടെ ഹുങ്കാണെന്നും എഴുത്തുകാരി ശാരദക്കുട്ടി.

ജോജുവിനെ പോലുള്ളവര്‍ ആദ്യം നിലത്തിറങ്ങി നടക്കണമെന്നാണ് ശാരദക്കുട്ടി പറയുന്നത്.

എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എന്‍ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണമെന്നും അവര്‍ ഫേസ്ബുക്കില്‍ എഴുതി.

ആ തെലുങ്ക് നടിയുടെ മലയാളം വേര്‍ഷനായിരുന്നു എന്നില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നത്: വാണി വിശ്വനാഥ്

കാലം മാറിയത് സിനിമാക്കാര്‍ തിരിച്ചറിയണമെന്നും പ്രേക്ഷകര്‍ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നെന്നും താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണമെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോള്‍ എന്തായാലും പണി എന്ന ചിത്രം കാണാന്‍ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന , ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവര്‍.

ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലന്‍സ് കണ്ടിരിക്കാമെന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതിയെന്ന്. എന്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു.

ആദര്‍ശിന്റെ റിവ്യു , attitude ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിന്റെ അക്രമാസക്തമായ ആ മൊബൈല്‍ സംഭാഷണം കേട്ടതോടെയാണ്.

ജോജു ജോര്‍ജ് താങ്കള്‍ കേവലം ‘തങ്കന്‍’ ചേട്ടനായി മാറരുത്; ജോജുവിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്.

നിങ്ങള്‍ മുടക്കിയ വലിയകാശ് നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓര്‍മ്മവേണം.

എത്ര കാശു മുടക്കി സിനിമ നിര്‍മ്മിച്ച ആളാണെങ്കിലും പ്രേക്ഷകന്റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ മുതിരുന്നത് അപക്വവും താന്‍പോരിമയും

ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എന്‍ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം.

അപ്പോള്‍ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാര്‍ കൂടുതല്‍ ജാഗ്രത്താകണം. പ്രേക്ഷകര്‍ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം.

Content Highlight: Writer Saradakutty Againt Joju George

 

Exit mobile version