ഞാന്‍ ഭയങ്കര തന്ത വൈബ് ആണെന്നാണ് കൂട്ടുകാരൊക്കെ പറയുന്നത്: ഗോകുല്‍ സുരേഷ്

/

മമ്മൂട്ടിയില്‍ നിന്നും സ്വീകരിക്കണമെന്ന് തോന്നിയ ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ഗോകുല്‍ സുരേഷ്.

മമ്മൂക്കയുടെ ഒട്ടുമിക്ക കാര്യങ്ങളും അഡാപ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം അഭിനയിച്ചു കഴിയുമ്പോള്‍ ഏതൊരു നടന്മാരും പിന്നീട് ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ടെന്നും ഗോകുല്‍ പറയുന്നു.

‘മമ്മൂക്കയുടെ ഒട്ടുമിക്ക കാര്യങ്ങളും അഡാപ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. സെല്‍ഫ് മെയിന്റനന്‍സ്, തുടക്കം മുതല്‍ അവസാനം വരെ ഹോള്‍ഡ് ചെയ്യുന്ന എനര്‍ജി, ഓറ ഇതെല്ലാം ഉണ്ട്.

ഇതിനകത്ത് അടിയും ഇടിയും ഒന്നുമില്ല, ഇത് ശരിയാവില്ല എന്നൊക്കെയാണ് കമന്റ്; ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നെന്ന് പെപ്പെ

ഇത്രയും നാള്‍ നമ്മള്‍ കണ്ട് മനസില്‍ തഴമ്പിച്ച രൂപത്തിന്റെയെല്ലാം ഓറയാണ് നമ്മളിലേക്ക് വരുന്നത്. അത് നിലനിര്‍ത്തുക എന്നത് വലിയ കാര്യമായി തോന്നിയിട്ടുണ്ട്.

അതുപോലെ എന്ത് തീരുമാനം എടുക്കുമ്പോഴും ജഡ്ജ്‌മെന്റിലുള്ള പെര്‍ഫെക്ഷനുണ്ട്. അത് തന്നെയാണ് ഒരു പുതിയ ബോഡി ഓഫ് വര്‍ക്കില്‍ നമ്മള്‍ കാണുന്നതും.

ശരീരം കുറച്ച് കൂടി നന്നായിട്ട് മെയിന്റെയ്ന്‍ ചെയ്യണമെന്ന ഒരു തോന്നല്‍ മമ്മൂക്കയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ നമ്മളില്‍ താനെ ഉണ്ടാകും.

എനിക്ക് തോന്നുന്ന മമ്മൂക്ക പറയാതെ തന്നെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ആക്ടേഴ്‌സ് അവരുടെ ശരീരം നന്നാക്കി വെക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ്.

ഇതിനകത്ത് അടിയും ഇടിയും ഒന്നുമില്ല, ഇത് ശരിയാവില്ല എന്നൊക്കെയാണ് കമന്റ്; ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നെന്ന് പെപ്പെ

മനസ് എപ്പോഴും യങ് ആയിട്ട് വെക്കാന്‍ പറ്റുന്ന കാരണമാണ് മമ്മൂക്ക ഈ രീതിയില്‍ നിലനില്‍ക്കുന്നത്. അത് എങ്ങനെ അങ്ങനെ ആക്കാന്‍ പറ്റുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ കൂട്ടുകാരൊക്കെ പറയുന്നുണ്ട് ഞാന്‍ ഭയങ്കര തന്ത വൈബ് ആണെന്ന്. അതൊന്നു മാറ്റണമെന്നുണ്ട്,’ ഗോകുല്‍ പറഞ്ഞു.

ഡൊമിനിക്കില്‍ ജോയ്ന്‍ ചെയ്തപ്പോള്‍ മമ്മൂക്ക തനിക്കൊരു ഡയറ്റ് ചാര്‍ട്ട് തന്നിരുന്നെന്നും അതാണ് ഫോളോ ചെയ്തിരുന്നതെന്നും ഗോകുല്‍ പറയുന്നു.

‘പാക്കപ്പിന് മുന്‍പ് നമുക്ക് മമ്മൂക്ക ബിരിയാണിയൊക്കെ തന്നിരുന്നു. അന്ന് ഡയറ്റ് തെറ്റിച്ചോളാന്‍ പറഞ്ഞു. ഒരു ദിവസം ബിരിയാണിയൊന്നും കഴിച്ചാല്‍ ഒന്നും പറ്റില്ല എന്ന് പറഞ്ഞു.

മമ്മൂക്കയുടെ നേരെ മുന്‍പില്‍ ആയിരുന്നു എനിക്കുള്ള ഫുഡ് വിളമ്പിയത്. അതുകൊണ്ട് നന്നായി കഴിക്കാന്‍ പറ്റിയില്ല. അദ്ദേഹം ഒന്ന് മാറിയപ്പോഴാണ് കഴിച്ചു തുടങ്ങിയത് (ചിരി).

എനിക്ക് ഒരു ഡയറ്റ് ചാര്‍ട്ട് മമ്മൂക്ക തന്നിരുന്നു. മമ്മൂട്ടി കമ്പനിയുടേതാണല്ലോ സിനിമ. ഡിസിഷന്‍ മേക്കിങ്ങില്‍ മമ്മൂക്ക ഉണ്ടല്ലോ. ഞാന്‍ നല്ല വീര്‍ത്തിട്ടായിരുന്നു സെറ്റില്‍ ജോയിന്‍ ചെയ്തത്. ലാസ്റ്റ് ഡേ ആയപ്പോഴേക്ക് ഒന്ന് മെലിഞ്ഞു.

പിന്നെ അത്രയും വലിയ സുന്ദരന്റെ കൂടെയാണല്ലോ ഞാന്‍ ഫ്രേമില്‍ നില്‍ക്കുന്നത്. കുറച്ചൊന്ന് വൃത്തിയാകാനുള്ള ശ്രമം നടത്തിയിരുന്നു,’ ഗോകുല്‍ പറയുന്നു.

Content Highlight: Gokul Suresh about Mammootty and Body Fitness

Exit mobile version