ആരെങ്കിലും സിനിമയിലേക്ക് വിളിക്കുമെന്ന് കരുതി, അതുണ്ടായില്ല; ആ തെറ്റിദ്ധാരണ കാരണമാവാം: ജ്യോതിര്‍മയി

ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗെയ്ന്‍വില്ല’.

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ പ്രോമോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വന്‍ സ്വീകാര്യതയാണ് ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും എത്തിയ ഗാനരംഗം ട്രെന്റിങ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

ഭാര്യയ്ക്ക് പ്രണയമുണ്ടെന്ന് അറിയുമ്പോള്‍ സഹിക്കാന്‍ പറ്റില്ല, പക്ഷേ അപ്പോഴും അയാള്‍ക്ക് പ്രണയമുണ്ട്: ഹക്കീം ഷാജഹാന്‍

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയിയുടെ തിരിച്ചുവരവിന് കൂടിയാണ് ബോഗെയ്ന്‍വില്ല സാക്ഷ്യം വഹിക്കുന്നത്.

എന്തുകൊണ്ടാണ് ഇത്രയും നാള്‍ മലയാള സിനിമയില്‍ നിന്ന് മാറി നിന്നത് എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

താന്‍ ഒരിക്കലും സിനിമയില്‍ നിന്ന് മാറിനിന്നതല്ലെന്നും അവസരങ്ങള്‍ തന്നെത്തേടി വന്നില്ലെന്നുമാണ് ജ്യോതിര്‍മയി പറയുന്നത്.

ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. ആരെങ്കിലും എന്നെ സിനിമയിലേക്ക് വിളിക്കുമെന്ന് കരുതി. പക്ഷേ ആരും വിളിച്ചില്ല. ചിലപ്പോള്‍ അവര്‍ വിചാരിച്ചു കാണും ഇനി ഞാന്‍ അഭിനയിക്കുന്നില്ല എന്ന്.

പക്ഷേ ഞാന്‍ എവിടേയും അങ്ങനെയുള്ള ഒരു അനൗണ്‍സ്‌മെന്റും നടത്തിയിരുന്നില്ല. ഞാന്‍ അഭിനയിക്കില്ലെന്നോ സിനിമ വിട്ടുപോകുകയാണെന്നോ പറഞ്ഞിരുന്നില്ല.

എന്തോ കാരണം കൊണ്ട് എനിക്ക് സിനിമയൊന്നും വന്നില്ല. വന്ന ഒന്ന് രണ്ട് സിനിമകളിലേത് അങ്ങനെ ഒരു എക്‌സൈറ്റഡ് ആയ ക്യാരക്ടേഴ്‌സ് ഒന്നും ആയിരുന്നില്ല.

ഞാന്‍ എന്റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. തീര്‍ച്ചയായും സിനിമകള്‍ ഇനിയും ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. ഇനിയും സിനിമകള്‍ വരട്ടെയെന്നും അത് സംഭവിക്കട്ടെയെന്നും ആഗ്രഹിക്കുകയാണ്,’ ജ്യോതിര്‍മയി പറഞ്ഞു.

ബസൂക്കയിലെ ആ സീനെടുക്കുമ്പോള്‍ ഞാന്‍ കോണ്‍ഷ്യസായി, അതുമനസിലാക്കി മമ്മൂക്ക അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു: ദിവ്യ പിള്ള

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരാണ് ബോഗയ്ന്‍വില്ലയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘ഭീഷ്മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്ചേഴ്സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഒക്ടോബര്‍ 17 ന് തിയേറ്ററിലെത്തും.

Content Highlight: I thought someone would call me to the cinema, but it didn’t happen says actress Jyothirmayi

Exit mobile version