ആ സിനിമയ്ക്ക് ശേഷം ഞാനൊരു ബ്രേക്ക് എടുക്കും: ദുല്‍ഖര്‍ സല്‍മാന്‍

സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന സൂചന നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

ഇപ്പോള്‍ സ്ഥിരമായി പീരിയഡ് സിനിമകള്‍ ചെയ്യുന്നത് കൊണ്ട് താനൊരു പീരിയഡ് സ്റ്റാര്‍ അല്ലെങ്കില്‍ റെട്രോ സ്റ്റാര്‍ ആയി മാറിയിരിക്കുകയാണെന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.

ലക്കി ഭാസ്‌ക്കര്‍ എന്ന ചിത്രത്തിന് ശേഷം കാന്ത എന്നൊരു സിനിമ കൂടി വരാനുണ്ടെന്നും അതിന് ശേഷം ഒരു ബ്രേക്ക് എടുക്കുമെന്നുമാണ് താരം പറഞ്ഞത്.

‘ഇപ്പോള്‍ ഞാന്‍ സ്ഥിരം പീരിയഡ് സിനിമകളാണ് ചെയ്യുന്നത്. ലക്കി ഭാസ്‌കറിന് ശേഷമുള്ള കാന്തയും ഒരു പീരിയഡ് സിനിമയാണ്.

കാന്തക്ക് ശേഷം ഞാന്‍ ഒരു ബ്രേക്ക് എടുക്കും. ഞാന്‍ ഒരു പീരിയഡ് സ്റ്റാര്‍ അല്ലെങ്കില്‍ റെട്രോ സ്റ്റാര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്’, ദുല്‍ഖര്‍ പറഞ്ഞു.

ആ മലയാള ചിത്രത്തിലെ ഫൈറ്റ് കണ്ടിട്ടാണ് ലോകേഷ് എന്നെ ലിയോയിലേക്ക് വിളിക്കുന്നത്: ബാബു ആന്റണി

ലക്കി ഭാസ്‌കറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

അതേസമയം പിരീയഡ് സിനിമകളില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നാണോ കരിയറില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നാണോ താരം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

90-കളില്‍ നടക്കുന്ന കഥയാണ് ലക്കി ഭാസ്‌കര്‍. അത് കഴിഞ്ഞു ദുല്‍ഖര്‍ ചെയ്യുന്ന കാന്തയും ഒരു പീരിയഡ് സിനിമയാണ്.

മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ലക്കി ഭാസ്‌കറില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയും ആ സമയത്ത് ഒരു കാഷ്യര്‍ കടന്നുപോവുന്ന ചില പ്രശ്‌നങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.

അടുത്തിടെ ചിലര്‍ തന്നെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് താന്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിന് അനുവദിക്കാത്ത ഒരു കൂട്ടമുണ്ടെന്നും അത് അവരുടെ അജണ്ടയാണെന്നുമാണ് താരം പറയുന്നത്.

ഫഹദ് ഒരുപാട് മാറി; നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നടനാണ് അവന്‍: കുഞ്ചാക്കോ ബോബന്‍

സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘മമ്മൂട്ടിയുടെ മകന്‍ ആയിരിക്കുമ്പോഴും ദുല്‍ഖര്‍ സല്‍മാന്‍ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മമ്മൂട്ടിയുടെ മകന്‍ എന്ന ആ ഒരു ടാഗ് ഞാന്‍ മാറ്റാന്‍ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്.

ആ സമയത്ത് മാധ്യമങ്ങള്‍ക്കെതിരെ പത്തിരുപതോളം കേസുകള്‍ കൊടുത്തിട്ടുണ്ട്: മൈഥിലി

അത് ചിലപ്പോള്‍ അവരുടെ അജണ്ട ആയിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല. ഞാന്‍ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ ആളുകള്‍ അവിടെ വന്ന് എന്നെ ആക്രമിക്കും.

ഞാന്‍ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടര്‍ തരില്ല. മറ്റുള്ളവര്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ ഇവര്‍ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.’ എന്നായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.

Content Highlight: I will take a break after that film: Dulquer Salmaan

 

Exit mobile version