ഉടന്‍ ഉണ്ടാകുമോ എന്ന് അറിയില്ല, എന്തായാലും പണി 2 വരും: ജോജു ജോര്‍ജ്

/

സാഗര്‍ സൂര്യ, ജുനൈസ് വി.പി, അഭിനയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോജു ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു പണി.

ബോക്‌സ് ഓഫീസില്‍ ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. പണി സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കൂടിയായ ജോജു ജോര്‍ജ്.

അടുത്ത സിനിമ എന്നായിരിക്കുമെന്ന ചോദ്യത്തിനായിരുന്നു പണി 2 വിനെ കുറിച്ചുള്ള ജോജുവിന്റെ മറുപടി.

‘സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ട്. ഉടനെ പ്രതീക്ഷിക്കാമോ എന്നൊന്നും പറയാനാകില്ല. എങ്ങനെയാണ് വരുന്നത് എന്നറിയില്ല. പണി 2 ആയിരിക്കും എന്തായാലും.

തെറിച്ചുപോകുന്ന വാള് ചാടിപിടിക്കന്ന രംഗമാണ്, കയ്യില്‍ കിട്ടിയില്ല, തുടയില്‍ തുളച്ചുകയറി: മമ്മൂട്ടി

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കണ്ടന്റുകള്‍ പലതാണ്. പലരും എന്നോട് തന്നെ ഒരു ലൗ സ്റ്റോറിയും ഫീല്‍ ഗുഡ് സ്റ്റോറിയും തമാശ പടവുമൊക്കെ വേണം എന്ന് പറയുന്നുണ്ട്. ആളുകള്‍ ഇത്തരം ജോണറുകളൊക്കെ ആഗ്രഹിക്കുന്നുണ്ട്,’ ജോജു പറഞ്ഞു.

നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഭയങ്കര രസമയുള്ള സിനിമയാണ്. നമ്മള്‍ ഒരു ഹെവി ബിരിയാണി കഴിച്ച ശേഷ ംഒരു സര്‍ബത്ത് കുടിക്കുന്ന ഫീലാണ്.

നൂറ് ശതമാനം സംവിധായകന്റെ കല തന്നെയാണ് സിനിമ. ഞാനും സുരാജും അല്‍സിയറുമെല്ലാം ആദ്യമായി ഒന്നിച്ചെത്തുകയാണ്. ഭയങ്കര രസമുള്ള ഷൂട്ടായിരുന്നു.

പിന്നെ സംവിധായകന് ഈ സിനിമയെ കുറിച്ച് നല്ല ക്ലാരിറ്റിയുണ്ട്. 29 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഇത്ര കൃത്യതയോടെ സിനിമ ചെയ്യണമെങ്കില്‍ അറിവുണ്ടാകണം.

നാളെ നിങ്ങള് റിവ്യ ചെയ്യുമ്പോല്‍ തീര്‍ച്ചയായും അത് പറയും. അലന്‍സിയര്‍ ചേട്ടന്‍ ഞാന്‍ ആരാധിക്കുന്ന നടനാണ്. അതുപോലെ സുരാജ് വര്‍ഷങ്ങളായുള്ള എന്റെ കൂട്ടുകാരന്‍ ആണ്. ഞങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ നിങ്ങള്‍ക്കും അതൊരു വിരുന്നാകട്ടെ,’ ജോജു പറഞ്ഞു.

ആ ഘട്ടത്തില്‍ എനിക്ക് തന്നെ മടുപ്പുതോന്നി, പിന്നീട് തീരുമാനം മാറ്റാന്‍ കാരണം ആ സിനിമ: ബേസില്‍

ചിത്രത്തിലെ പാട്ടുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ഒരു നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തില്‍ എത്തുന്നത്.

Content Highlight: Joju George about pani 2 Movie

 

 

 

 

Exit mobile version