അമിതാഭ് ബച്ചന്റെ അടുത്തേക്ക് ഒരു കഥയുമായി പോകുന്ന പോലെയാണ്; മമ്മൂട്ടിയെ പുകഴ്ത്തി കരണ്‍ജോഹറും വെട്രിമാരനുമുള്‍പ്പെടെയുള്ള സംവിധായകര്‍

നടന്‍ മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ സിനിമളേയും കുറിച്ച് വാചാലരായി പ്രമുഖ സംവിധായകര്‍. വെട്രിമാരന്‍, പാ.രഞ്ജിത്, കരണ്‍ ജോഹര്‍, സോയ അക്തര്‍, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.

‘കാതല്‍’ പോലൊരു ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയും അതു നിര്‍മിക്കുകയും ചെയ്ത മമ്മൂട്ടിയുടെ ധൈര്യത്തെയായിരുന്നു അഭിമുഖത്തില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അഭിനന്ദിച്ചത്. മമ്മൂട്ടിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഭ്രമയുഗത്തെ കുറിച്ച് സംവിധായകന്‍ പാ രഞ്ജിത്തും സംസാരിച്ചു.

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ; വികാര നിര്‍ഭരമായ കുറിപ്പുമായി മഞ്ജു വാര്യര്‍

മമ്മൂട്ടി മറ്റ് പുതിയ അഭിനേതാക്കള്‍ക്ക് വലിയൊരു പ്രചോദനമാണെന്നായിരുന്നു വെട്രിമാരന്‍ പറഞ്ഞത്. യുവ അഭിനേതാക്കള്‍ക്ക് അദ്ദേഹം മാതൃകയാണെന്നും അദ്ദേഹത്തെപ്പോലെ ആകാനുള്ള ഒരു ആഗ്രഹം വളര്‍ന്നു വരുന്ന അഭിനേതാക്കളുടെ മനസിലും ഉണ്ടാകുമെന്നും വെട്രിമാരന്‍ പറഞ്ഞു.

അഭിനയിക്കുക മാത്രമല്ല ഇത്തരം ചിത്രങ്ങളുടെ നിര്‍മാണ ജോലികൂടി അദ്ദേഹം ധൈര്യപൂര്‍വം ഏറ്റെടുക്കുന്നെന്നും അത് അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ വലുതാണെങ്കിലും ചെറുതാണെങ്കിലും തന്റെ കഥാപാത്രം എങ്ങനെ എഴുതിയിരിക്കുന്നു എന്നുമാത്രമാണ് മമ്മൂട്ടി ചിന്തിക്കാറുള്ളതെന്ന് മഹേഷ് നാരായണന്‍ പറഞ്ഞു

ആ ലിപ് ലോക്ക് സീൻ ഒഴിവാക്കിയാൽ എന്റെ കഥാപാത്രം കൈവിട്ട് പോയേനേ: രമ്യ നമ്പീശൻ

‘ സിനിമ വലുതാണെങ്കിലും ചെറുതാണെങ്കിലും തന്റെ കഥാപാത്രം എങ്ങനെ എഴുതിയിരിക്കുന്നു എന്നുമാത്രമാണ് മമ്മൂട്ടി ചിന്തിക്കാറുള്ളത്. പുതിയതായി എന്താണ് ചെയ്യാനുള്ളത് എന്നാണ് നോക്കുന്നത്. അദ്ദേഹം കരിയറില്‍ ചെയ്യാത്തതായി ഒന്നുമില്ല.

താരങ്ങള്‍ ആയി മാറുമ്പോള്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകും.തന്റെ ചിത്രം ഇത്ര കോടി നേടണം, വലിയൊരു ചിത്രമാകണം എന്നൊക്കെയുള്ള കാര്യങ്ങള്‍ താരങ്ങള്‍ക്ക് മേല്‍ വരും. പക്ഷേ മമ്മൂട്ടി ഇതൊന്നും ഗൗനിക്കാറില്ല. 40 ദിവസം ഷൂട്ട് വേണ്ട സിനിമയാണെങ്കിലും ചെറിയ കഥാപാത്രം ആണെങ്കിലും അദ്ദേഹം ചെയ്യും.

ആ നടന്‍ ബേസിലിന്റെ പി.ആര്‍.ഓ ആണോ എന്ന് എനിക്ക് സംശയമുണ്ട്: വിനീത് കുമാര്‍

എത്രയെത്ര വൈവിധ്യമാര്‍ന്ന വേഷങ്ങളാണ് ഇക്കാലയളവിനുള്ളില്‍ അദ്ദേഹം ചെയ്തിരിക്കുന്നത്. അമിതാഭ് ബച്ചന്റെ അടുത്തേക്ക് ഒരു കഥയുമായി പോകുന്ന പോലെയാണ് നമുക്ക് തോന്നുക. അദ്ദേഹം എല്ലാം ചെയ്തിട്ടുണ്ട്. എന്താണ് ഇനി പുതിയതായുള്ളത് എന്നാണ് മമ്മൂട്ടി അന്വേഷിക്കുന്നത്’, മഹേഷ് നാരായണന്‍ പറഞ്ഞു.

Content Highlight: Karan Johar Vetrimaran and Mahesh Narayanan Praise Mammootty

Exit mobile version